പേരാമ്പ്ര: കഴിഞ്ഞ ദിവസം ചാനിയം കടവ് പാലത്തില്‍ നിന്നും അമ്മ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയ സംഭവത്തില്‍ കുട്ടികളില്‍ ഒരാള്‍ മരിച്ചു.

പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെ ഭാര്യ ഹിമയാണ് മൂന്ന് വയസ്സുള്ള അഥര്‍വ്, ഒന്‍പത് മാസം പ്രായമുള്ള ത്രിവേദ് എന്നീ കുട്ടികളുമായാണ് പുഴയില്‍ ചാടിയത്.
ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മൂത്തകുട്ടി അഥര്വ്വാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിനും കുട്ടിയുടെ മരണത്തിനും ഇടയാക്കിയ സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
