മുതുകാട് വീട്ടില്‍ നിന്നും മലമാനിറച്ചി പിടികൂടി

By | Tuesday March 17th, 2020

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് കീഴിലെ മുതുകാടിലെ വീട്ടില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ മലമാനിറച്ചി പിടികൂടി. മുതുകാട് തയ്യില്‍ ടി.ജി. ആന്‍ഡ്രൂസിന്റെ വീട്ടില്‍ നിന്നും പാകം ചെയ്തതും ഉണക്കി സൂക്ഷിച്ചതുമായ നിലയിലുള്ള മാനിറച്ചിയാണ് പിടികൂടിയത്.

ഇയാളെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ ആളുകളെ പിടികൂടാനുണ്ട്. ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അഖില്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാനിറച്ചി പിടികൂടിയത്. സംഘത്തില്‍ പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഷാജീവ്, ഫോറസ്റ്റ് ഓഫീസര്‍മാരായ എം.കെ. പത്മനാഭന്‍, കെ.ടി. ലത്തീഫ്, ബീറ്റ് ഓഫീസര്‍മാരായ റോയ്‌ജോണ്‍സണ്‍, പി. ഷീന, ട്രൈബല്‍ വാച്ചര്‍ പി. രവീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 30 വരെ റിമാന്റ് ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read