മുതുകാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ രാത്രി കാട്ടാനകൂട്ടമിറങ്ങി

By | Monday September 30th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ മുതുകാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ ഇന്ന് രാത്രി കാട്ടാനകൂട്ടമിറങ്ങി. രാത്രി 10 മണിയോടെയാണ് ദിവസങ്ങള്‍ മാത്രം പ്രായം തോന്നിക്കുന്ന കുട്ടിയാനയും പേത്താളം കാട്ടാനകളും ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങിയത്.

പേരാമ്പ്ര എസ്‌റ്റേറ്റ് ഒന്നാം ബ്ലോക്കിലാണ് ഇപ്പോള്‍ ാനക്കൂട്ടം നിലയുറപ്പിച്ചിട്ടുള്ളത്. കുട്ടിയാന വീടുകള്‍ക്ക് സമീപത്തെത്തുകയും കാട്ടാനക്കൂട്ടം മുകളില്‍ നിലയുറപ്പിച്ചിരിക്കുകയുമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഭയപ്പെട്ടാണ് വീടുകളില്‍ കഴിയുന്നത്.

വിവരമറിഞ്ഞ് വനപാലകരെത്തിയെങ്കിലും ആനകളെ മടക്കി അയക്കാന്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും നാട്ടുകാരോട് കയര്‍ക്കുകയുമാണെന്ന് അവര്‍ പറഞ്ഞു. നാട്ടുകാരും വനപാലകരുമായി വാക്കേറ്റവും നടന്നു. അടുത്തടുത്തായ് മുപ്പതോളം വീടുകളുള്ള സ്ഥലത്താണ് ആനക്കുട്ടമെത്തിയത്.

തൂവുമ്മല്‍ തുളസി, തൂവുമ്മല്‍ അശോകന്‍, തറവട്ടത്ത് പ്രകാശന്‍, പയനാട്ട് സലീം എന്നിവരുടെ വീടുകള്‍ക്ക് സമീപത്താണ് ഇപ്പോള്‍ ആനയുള്ളത്. പടക്കംപൊട്ടിക്കാനോ ടിന്ന് മുട്ടി ശബ്ദമുണ്ടക്കാനോ വനപാലകര്‍ അനുവദിക്കുന്നില്ലെന്നും ശബ്ദമുണ്ടക്കാതിരുന്നാല ആനക്കൂട്ടം തിരിച്ച് പോയ്‌ക്കൊള്ളുമെന്നാണ് അവര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read