Categories
headlines

ഇനി ഞാന്‍ ഒഴുകട്ടെ; തോട് വീണ്ടെടുപ്പ് നടത്തി

പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്തിലെ ജല സ്രോതസുകളുടെ വീണ്ടെടുപ്പ് നടത്തി.


ഹരിത കേരള മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൂത്താളി വയല്‍ -നടുത്തോട് വീണ്ടെടുപ്പ് നടത്തിയത്.

ചടങ്ങ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. നളിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.


വി. ഗോപി, രാജശ്രീ, ആയിഷ ടീച്ചര്‍, ബിനോയി ശ്രീവിലാസ്, ഷാജി സ്റ്റീഫന്‍, ജനപ്രതിനിധികളും എഇഎംജിഎന്‍ആര്‍ഇജിഎസ് സെക്രട്ടറി ശരത്ത്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ടി.പി. സരള എന്നിവര്‍ സംസാരിച്ചു.

കെ.വി. രാഗിത സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.പി. സജീഷ് നന്ദിയും പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കര്‍മ്മസേന അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP