ഒതയോത്ത് കുടുംബ സംഗമത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

By | Sunday August 4th, 2019

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഒതയോത്ത് കുടുംബ സംഗമത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്രയിലെ ജനകീയ ഡോക്ടറായിരുന്ന ഒതയോത്ത് കുടുംബാംഗമായിരുന്ന ഡോ. ഒ. മുഹമ്മദിന്റെ സ്മരണാര്‍ത്ഥമാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

കാര്‍ഡിയോളജി, ഓര്‍ത്തോ, ഗൈനക്കോളജി, ശശിരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലായി നടന്ന ക്യാമ്പുകളില്‍ 500ഓളം രോഗികള്‍ പങ്കെടുത്തു. ഒതയോത്ത് കുടുംബത്തിലെ ഡോക്ടര്‍മാരായ ഡോ. കെ.ടി. ആയിഷ, ഡോ. ഒ. ഷജീം, ഡോ. അലി മുഹമ്മദ്, ഡോ. ബിനിത, ഡോ. കമറുദ്ദീന്‍ എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.

ക്യാമ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള ചിറക്കര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു, പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, അടിക്കൂല്‍ അമ്മദ്, കെ.കെ. ലതിക, പാലിശ്ശേരി കുഞ്ഞമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.കെ. അബ്ദുറഹ്മാന്‍ സ്വാഗതവും ടി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. ആഗസ്റ്റ് 13ചൊവ്വാഴ്ച കക്കറമുക്കിലെ ഒതയോത്ത് തറവാട്ടില്‍ ശവച്ച് നടക്കുന്ന കുടുംബ സംഗമം കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read