Categories
headlines

എല്‍ഡിഎഫിന്റെ പെണ്‍കരുത്തില്‍ പാലേരി ചുവന്നു

പേരാമ്പ്ര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പാലേരിയില്‍ വനിതാ വിളംബര റാലി സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചു മണിയോടെ കടിയങ്ങാട് പാലത്തിനു സമീപത്തുനിന്നാണ് റാലിയാരംഭിച്ചത്.


ആയിരക്കണക്കിന് വനിതകളാണ് അണിനിരന്നത്. വനിതകളുടെ ശിങ്കാരിമേളത്തിന്റെ അകമ്പ ടിയോടെ ചെങ്കൊടിയേന്തിയ വനിതകള്‍ പാലേരിയെ ചുവപ്പിച്ചു. തുടര്‍ന്ന് പാലേരിയില്‍ നടന്ന പൊതുയോഗത്തില്‍ ടി.പി. രാമകൃഷ്ണന്‍ പങ്കെടുത്തു സംസാരിച്ചു.

ബിജെപിയില്‍ നിന്നു രാജിവച്ച് എല്‍ഡിഎഫി നൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം സെക്രട്ടറി ജിഷ സുധീഷിനെ യോഗത്തില്‍ സ്വീകരിച്ചു.


യോഗത്തിനു ശേഷം ഇടതുപക്ഷ വനിതാ സംഘടനകളുടെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച മഹാ തിരുവാതിരക്കളിയും യുവധാര ആക്കൂപറമ്പിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സംഗീത ശില്‍പവും അരങ്ങേറി.

ഇടതുപക്ഷ മഹിളാ സംഘടനാ നേതാക്കളായ എം. നളിനി, ഭാരതി ടീച്ചര്‍, പി. പ്രസന്ന തുടങ്ങിയവര്‍ പങ്കെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP