പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പാലോറക്കുന്ന് കുടിവെള്ള പദ്ധതി പുനരാരംഭിച്ച് ഈ കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കണമെന്ന് ആശാരിമുക്ക് റസിഡന്‍സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.

ലോകബാങ്ക് ജലനിധി പദ്ധതിപ്രകാരം നടപ്പിലാക്കിയ പാലോറക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണര്‍ താഴ്ന്നു പോയതുകാരണം അമ്പതോളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ പ്രയാസമനുഭവിക്കുകയാണ്.
ആശാരിമുക്ക് പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കണമെന്നും, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു കളിസ്ഥലം നിര്‍മ്മിക്കണമെന്നും റസിഡന്‍സ് അസോസിയേഷന് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. എ.കെ. മോഹനന് അധ്യക്ഷത വഹിച്ചു. എഎസ്ഐ എ.പി. രതീഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രദേശത്തെ അംഗനവാടി വര്‍ക്കര്‍ സുമതിയെ ചടങ്ങില്‍ ആദരിച്ചു.
പി. ബാബു, പി. സന്തോഷ്, ടി.പി. ജിജിലന്‍, വിജയന് മാമ്പള്ളി, അഞ്ജലി സുരേഷ് എന്നിവര്‍ സംസാരിച്ചു. സുരേഷ് മൊട്ടമ്മല്‍ സ്വാഗതവും സി.കെ. അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

അസോസിയേഷന് പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഏ.കെ. മോഹനന്, സെക്രട്ടറി സുരേഷ് മൊട്ടമ്മല്‍, വൈസ് പ്രസിഡണ്ട് ടി.പി. ജിജിലന്‍, ജോ. സെക്രട്ടറി പി. സന്തോഷ്, ട്രഷറര്‍ പി. ബാബു എന്നിവരെ തെരഞ്ഞെടുത്തു.
News from our Regional Network
RELATED NEWS
