Categories
headlines

അറബിക്കടലിനെ അമേരിക്കന്‍ കമ്പനിക്ക് വിറ്റ പിണറായി സര്‍ക്കാറിനെതിരെ ജനം വിധിയെഴുതും; യു. രാജീവന്‍

 

മേപ്പയൂര്‍ : മത്സ്യ തൊഴിലാളികളെ വഞ്ചിച്ച് അറബിക്കടലിനെ അമേരിക്കന്‍ കമ്പനിക്ക് വിറ്റ പിണറായി സര്‍ക്കാരിനെതിരെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്ന് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍ പറഞ്ഞു.


കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഞ്ചായത്ത് കണ്‍വന്‍ഷനും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

മത്സ്യ ബന്ധനവും വിപണനവും സംസ്‌കരണവുമൊക്കെ വിദ്യേശ രാജ്യത്തിന് തീരെഴുതി കൊടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സ്വര്‍ണ കള്ളക്കടത്തും.


സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ലഹരി മാഫിയയുടെ തലവനായതും പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലീസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ ഥികളെ നോക്കുകുത്തികളാക്കി യാതൊരു യോഗ്യ തയുമില്ലാത്തവരെ പിന്‍വാതിലിലൂടെ നിയമനം നടത്തിയ സംഭവവും കേരള ചരിത്ര ത്തിലുണ്ടായി ട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഇ. അശോകന്‍, രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി വേണുഗോപാല്‍, കോണ്‍ഗ്രസ് പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ സി.വി. ബാലകൃഷ്ണന്‍, പി.കെ. അരവിന്ദന്‍ ചുക്കോത്ത് ബാലന്‍ നായര്‍ കുറുമയില്‍ ബാബു, കെ.സി രാജന്‍, പാറോളി ശശി, ഹനീഫ കുറ്റിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP