Categories
headlines

പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാടടച്ച് പരിശോധന; 210 ലിറ്റര്‍ വാഷ് നശിപ്പിച്ചു


പേരാമ്പ്ര: കൊയിലാണ്ടി താലുക്കില്‍ ചെമ്പനോട വില്ലേജില്‍ പന്നിക്കോട്ടൂര്‍ ദേശത്ത് കടന്ത്രപുഴയുടെ തീരത്ത് കാട്ടില്‍ വെച്ച് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും പെരുവണ്ണാമൂഴി പോലീസും സംയുക്തമായി ചേര്‍ന്ന് കാട്ടില്‍ വെച്ച് 90 ലിറ്റര്‍ വാഷ് കണ്ടെടുത്തു.


ഒരു അബ്കാരി കേസ്സും രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാറിന്റെയും പെരുവണ്ണാമുഴി പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷാജിദിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

ഇന്നേ ദിവസം ഉച്ചയ്ക്ക് 12.45 മണി സമയത്ത് കൊയിലാണ്ടി താലൂക്കില്‍ ചെമ്പനോട വില്ലേജില്‍ പന്നിക്കോട്ടൂര്‍ ദേശത്ത് കുറ്റ്യാടി പുഴ തീരത്ത് കാട്ടില്‍ വെച്ച് 120 ലിറ്റര്‍ വാഷ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാറും പാര്‍ട്ടിയും ചേര്‍ന്നും കണ്ടു പിടിച്ചു കേസ്സാക്കി.


 

എക്‌സൈസ് പ്രി: ഓഫീസര്‍ മാരായ അജയ കുമാര്‍, പി.കെ സജീത്ത് കുമാര്‍, സി.ഇ.ഒ അബ്ദുള്‍ സമദ് തുടങ്ങിയവരും പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ നിന്നും സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ഖാദര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിനേഷ്, സനല്‍കുമാര്‍, ജയേഷ്, ഷൈന്‍മിത്ത്, ഹോം ഗാര്‍ഡ് സത്യന്‍ എന്നിവരും പങ്കെടുത്തു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP