Categories
headlines

റീ സെറ്റ് ടാലന്റ്‌റ്‌സ് ഓണ്‍ ലൈനില്‍ മോഡല്‍ പാര്‍ലമെന്റ് സമ്മേളനം നടത്തി

പേരാമ്പ്ര (2020 Oct 26): റീ സെറ്റ് ടാലന്റ്‌സ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓണ്‍ ലൈന്‍ മോഡല്‍ പാര്‍ലമെന്റ് സമ്മേളനം സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സഭാ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍, പുതുതായി പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയമാണ് ചര്‍ച്ച ചെയ്തത്.


എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.കെ. രാഗേഷ്, എം.കെ. രാഘവന്‍, മുന്‍ എംപി റിച്ചാര്‍ഡ് ഹേ, റീ സെറ്റ് ചെയര്‍മാന്‍ ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി, സാഹിതി ഇന്റര്‍നാഷനല്‍ സെക്രട്ടറി ബെന്നി എന്നിവര്‍ ആമുഖ സദസ്സില്‍ കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

മുന്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. സ്പീക്കര്‍ ഹയ അസ്ലമും ഡെപ്യൂട്ടി സ്പീക്കര്‍ ഹെമില്‍.എം.ഗ്രേസും സഭാ നടപടികള്‍ നിയന്ത്രിച്ചു.


പ്രധാനമന്ത്രി കാദംബരി വിനോദ് ചര്‍ച്ച തുടങ്ങുംമുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ നേതാവ് റീഹ നൂറിന്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ മന്ത്രി ചന്ദന ചന്ദ്ര വിദ്യാഭ്യാസ നയപ്രഖ്യാപന പ്രസംഗം നടത്തി. പാര്‍ലമെന്ററി കാര്യമന്ത്രി അമന്‍ അക്മല്‍ അബ്ദുല്ല ചര്‍ച്ചയില്‍ ഇടപെട്ട് വിശദീകരണം നല്‍കി.

മുന്നൂറോളം വിദ്യാര്‍ത്ഥി എംപിമാര്‍ പങ്കെടുത്ത സമ്മേളനം ഗൂഗിള്‍ പ്ലാറ്റ്‌ഫോമിലാണ് നടത്തിയത്. സന്ദര്‍ശക ഗ്യാലറിയില്‍ അധ്യാപകരും രക്ഷിതാക്കളുമുണ്ടായിരുന്നു.


Reset Talent  hosted an online model parliament session for students. The newly announced National Education Policy was discussed at the event held on the occasion of the United Nations Day.

MPs E.T. Muhammad Basheer, K.K. Ragesh, M.K. Raghavan, former MP Richard Hay, reset chairman Dr. CH. Ibrahim Kutty and Sahitya International Secretary Benny guided the children in the introductory session.

The session began with a tribute to former President Pranab Mukherjee and other dignitaries. Speaker Haya Aslam and Deputy Speaker Hemil M. Grace moderated the proceedings.

Prime Minister Kadambari Vinod addressed the members before the discussion began. Opposition leader Reiha Noorin opened the debate. Education Minister Chandana Chandra delivered the keynote address. Parliamentary Affairs Minister Aman Akmal Abdullah intervened and gave an explanation.

The conference, which was attended by about 300 student MPs, was held on the Google platform. Teachers and parents were in the visitor gallery.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS