കരുവണ്ണൂര്‍ അരീക്കച്ചാലില്‍ റോഡ് തകര്‍ന്നു

By | Thursday June 11th, 2020

SHARE NEWS

പേരാമ്പ്ര (June 11): നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂര്‍ – അരീക്കച്ചാലില്‍ റോഡ് തകര്‍ന്നു. സിവില്‍ സപ്ലൈസ് എന്‍എഫ്എസ്സ്‌സി ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത് ഈ റോഡിന് വശത്താണ്.

നിരന്തരം നിരവധി വാഹനങ്ങള്‍ കടന്ന് പോവുന്ന ഈ റോഡ് പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്രക്കാര്‍ക്ക് പോലും ബുദ്ധിമുട്ടിലാണ്. കരുവണ്ണൂരില്‍ നിന്ന് കാവുന്തറ പിഎച്ച്‌സി കരുവണ്ണൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ രോഗികള്‍ അടക്കമുള്ളവര്‍ ഈ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

കരുവണ്ണൂരില്‍ നിന്ന് കാവുന്തറ, നൊച്ചാട് ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ ഒരു എളുപ്പമാര്‍ഗ്ഗമാണ് ഈ റോഡ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ട് യാതൊരു നടപടിയുമുണ്ടായില്ല.

ഈ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ശങ്കരന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. എ.സി. ഉമ്മര്‍, വിനോദ് കുന്നത്ത്, കെ.പി. സിദ്ധിഖ്, ടി. മുഹമ്മദ്, സി.കെ. കരുണാകരന്‍, രവീന്ദ്രന്‍ വരദ എന്നിവര്‍ സംസാരിച്ചു.

Road collapsed at Karuvannur – Arikachal in Naduvannur Grama Panchayath. The Civil Supplies NFSC godown is located along this road.

The road, which is constantly jammed with many vehicles, collapses and is difficult for pedestrians. It is the road that the patients, including the sick, depend on to reach Kavuntara PHC Karuvannur Health Center from Karuvannur.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read