Categories
headlines

ഉരുപുണ്യകാവ് ക്ഷേത്രത്തിലെ കവര്‍ച്ച; പ്രതിയെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി : മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്ന കേസിലെ പ്രതിയെ കൊയിലാണ്ടിയിലെത്തിച്ചു.


എടപ്പാള്‍ സ്വദേശി പ്രജീഷ് (43) നെയാണ് കവര്‍ച്ച നടന്ന ഉരുപുണ്യ കാവ് ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. 2020 ഡിസംബര്‍ 31 നാണ് ഉരുപുണ്യ കാവ് ക്ഷേത്രത്തില്‍ ഭണ്ഡാര കവര്‍ച്ച നടത്തിയത്.

ക്ഷേത്രത്തിലെ സിസി ടിവിയിലെ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് മറ്റൊരു കവര്‍ച്ചാ കേസില്‍ ചങ്ങരംകുളം പൊലീസ് പ്രജീഷിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഉരുപുണ്യ കാവ് ക്ഷേത്രത്തിലെ കവര്‍ച്ചയുടെ വിവരങ്ങളും പുറത്തു വന്നത്.


സബ്ബ് ഇന്‍സ്പക്ടര്‍ അരവിന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഒഫീസര്‍മാരായ ബിജു വാണിയംകുളം, ഒ.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

ഉത്തര കേരളത്തിലെ കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവാണ് പ്രജീഷ്. ഇയാള്‍ക്കെതിരെ നിരവധി ഭണ്ഡാര മോഷണ കേസുകള്‍ ഉള്ളതായും പെരിന്തല്‍മണ്ണ സബ് ജെയിലില്‍ നിന്നാണ് പ്രജീഷിനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP