പേരാമ്പ്ര : അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്നതിന് കെഎംസിസി നടപ്പിലാക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും സമാനതകളില്ലാത്തതുമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.

പേരാമ്പ്ര മണ്ഡലം ബഹ്റൈന്‍ കെ എംസിസിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് ഒരുക്കിയ സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രസിഡണ്ട് മൊയ്തീന് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. 10 പഞ്ചായത്തുകളില്‍ നിന്ന് ജാതി മത ഭേദമന്യെ തെരഞ്ഞെടുക്കപ്പെട്ട നിത്യരോഗികളായ 100 പേര്‍ക്കാണ് മാസം തോറും മരുന്ന് വിതരണം ചെയ്യുന്നത്.
എസ്.കെ അസ്സയിനാര്‍ മരുന്ന് ഏറ്റുവാങ്ങി. എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, എസ്.കെ അസ്സയിനാര്‍, ആവള ഹമീദ്, എം.കെ അബ്ദുറഹിമാന്, ഒ. മമ്മു, മിസ്ഹബ് കീഴരിയൂര്‍, ഹസന്‍കോയ നടുവണ്ണൂര്‍, ടി.എം മുഹമ്മദ് കീഴ്പയ്യൂര്‍, ബാബു കൈലാസ്, കുഞ്ഞമ്മദ് പേരാമ്പ്ര, ആവള അമ്മദ്, പി.സി മുഹമ്മദ് സിറാജ്, കെ.പി യൂസഫ്, അജ്നാസ് കാരയില്‍, എന്‍.കെ മജീദ്, പി.വി അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
സഫ്വാന് ഖിറാഅത്ത് നടത്തി. സെക്രട്ടറി ഹസന് പുതിയോട്ടില്‍ സ്വാഗതവും നൗഷാദ് കീഴ്പയ്യൂര്‍ നന്ദിയും പറഞ്ഞു.

News from our Regional Network
RELATED NEWS
