സുരക്ഷ പാലിയേറ്റീവ് പെന്‍ഷന്‍ വിതരണം ചെയ്തു

By | Friday March 27th, 2020

SHARE NEWS

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റീവ് നടപ്പിലാക്കുന്ന സുരക്ഷ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായി. പഞ്ചായത്തിലെ 17 വാര്‍ഡുകളിലെ 20 ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ 3 വര്‍ഷമായി നിരാലംബര്‍ക്കായി മാസംതോറും നല്‍കി വരുന്ന പെന്‍ഷന്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മൂന്ന് മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കി.

പ്രവാസി വ്യവസായിയും നരക്കോട് സ്വദേശിയുമായ മാവുള്ളപറമ്പില്‍ സി.ടി. അബ്ദുള്‍ ഗഫൂര്‍ തന്റെ സമ്പാദ്യത്തില്‍ നിന്നുഇ നല്‍കുന്ന തുകയാണ് പാലിയേറ്റീവിലൂടെ നല്‍കി വരുന്നത്. കഴിഞ്ഞ 3 വര്‍ഷമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലെ നിരാലംബര്‍ക്കായി മാസംതോറും ആയിരം രൂപവെച്ച് 10 ലക്ഷത്തോളം വിതരണം നല്‍കിക്കഴിഞ്ഞു.

മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റീവിന്റെ രക്ഷാധികാരി കൂടിയായ സി.ടി. അബ്ദുള്‍ ഗഫൂര്‍ ഈ വര്‍ഷം സുരക്ഷ പെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ ഈ ദൗത്യം വിപുലപ്പെടുത്തുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗം സി.പി. സെല്‍വി, സുരക്ഷ സെക്രട്ടറി എന്‍. രാമദാസ്, പ്രസിഡണ്ട് എ.സി. അനൂപ്, ട്രഷറര്‍ എം.പി. കുഞ്ഞമ്മത് എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read