തങ്ങളും മറ്റുള്ളവരില്‍ നിന്ന് ഭിന്നരല്ലെന്ന് വിളിച്ചോതി തണല്‍ -കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ റിവൈവ് 2020

By | Friday February 28th, 2020

SHARE NEWS

പേരാമ്പ്ര: ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമേകി കടിയങ്ങാട് പാലം തണല്‍ -കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ കാമ്പസിലെ വര്‍ണ്ണോല്‍സവം ‘റിവൈവ് 2020’. ശേഷിയില്‍ ഭിന്നരായവരുടെ സംഗമമായ വര്‍ണ്ണോത്സവത്തില്‍ വിസ്മയക്കാഴ്ചകളാണ് അരങ്ങേറിയത്.

ഇന്ന് മുതല്‍ മൂന്നു ദിവസമായി ആട്ടവും പാട്ടും കളിയും ചിരിയും വരയും വര്‍ണ്ണവും തീര്‍ത്ത് അവര്‍ പുതിതൊരു ലോകത്തായിരുന്നു. തണലിന്റെ കീഴില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 12 ഓളം സ്പഷ്യല്‍ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളും പൊതു വിദ്യാലയത്തിലെ കുട്ടികളും പരിപാടികളില്‍ പങ്കെടുക്കുന്നതിനായ് കടിയങ്ങാട് പാലത്ത് എത്തിേച്ചര്‍ന്നു.

പോയകാലത്തെ ബാല്യങ്ങളുടെ കളിയനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പുനരാവിഷ്‌ക്കരിച്ചപ്പോള്‍ രക്ഷിതാക്കളില്‍ ഗതകാല സ്മരണകളുണര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പുത്തനനുഭവമാവുകയും ചെയ്തു.

തങ്ങളും മറ്റുള്ളവരില്‍ നിന്ന് ഭിന്നരല്ലെന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോന്നലുളവാക്കിയ റിവൈവ് 2020 ഉദ്ഘാടനം ചെയ്തത് ഭിന്നശേഷിയെ തന്റെ പ്രയത്‌നം കൊണ്ട് തോല്പിച്ച് ലോകത്തിന് മാതൃകയായ എം.എ ജോണ്‍സണ്‍ പെരുവണ്ണാമൂഴിയാണ്. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ടി.കെ. മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ പി. കെ. നവാസ്, പിടിഎ പ്രസിഡന്റ് ബാബു ആയഞ്ചേരി, ബ്ലോക്ക് പഞ്ചായത്തംഗം സൗഫി താഴെക്കണ്ടി, പ്രിന്‍സിപ്പള്‍ നദീര്‍ പയ്യോളി, സഡ്.എ. സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്ന്, സ്റ്റാന്റ് അപ്പ് കോമഡി, കണ്ണൂര്‍ തണല്‍ കുട്ടികളുടെ നാടകം പച്ചതുള്ളന്‍, കോഴിക്കോട് അബ്ദുള്‍ നാസറിന്റെ ജഗല്‍ബന്ധി എന്നിവ അരങ്ങേറി. റിവൈവ് 2020ന്റെ ഭാഗമായി വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read