ചെങ്ങോടുമല ഖനനത്തിനെതിരെയുള്ള സര്‍വ്വകക്ഷി ഉപവാസ സമരം അവസാനിപ്പിച്ചു

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (July 07): ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി യോഗം അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചതിനെ തുടര്‍ന്നും സമരസമിതിക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്നും സര്‍വ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ നടത്തിവന്ന അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു.

സമരസമിതി ഹരീഷ് വാസുദേവന്‍ മുഖേന ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമരസമിതിയെ കേള്‍ക്കാതെ പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു.

സര്‍വ്വകക്ഷി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൂട്ടാലിടയില്‍ നടക്കുന്ന രണ്ടാം ദിവസത്തെ ഉപവാസ സമരം പരിസ്ഥിതി പ്രവര്‍ത്തകയും വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ആബിദ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശങ്കരന്‍, ടി. സദാനന്ദന്‍, ഷാജി.കെ.പണിക്കര്‍, നിജേഷ് അരവിന്ദ്, രാജന്‍ നരയംകുളം, ജില്ലാ പഞ്ചായത്തംഗം ഷീജ പുല്ലരിക്കല്‍, കോട്ടൂര്‍ ബാങ്ക് പ്രസിഡന്റ് പ്രിയേഷ് തിരുവോട്,

നൊച്ചാട് ഗ്രാമപഞ്ചായത്തംഗം മുണ്ടോളി ചന്ദ്രന്‍, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ. ഗോവിന്ദന്‍ നമ്പീശന്‍, ഭാരതീയ വിചാരം കേന്ദ്രം ഡയരക്ടര്‍ ഡോ: വി.കെ. ദീപേഷ്, ടി.കെ. ബാലന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ടി. സരുണ്‍, മുഹമ്മദ് പേരാമ്പ്ര, സി.കെ. വിനോദന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫി, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, കെ. ഹമീദ്, കല്പകശ്ശേരി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

കെ.കെ. ബാലന്‍, ഗ്രാമ പഞ്ചായത്തംഗം ശ്രീനിവാസന്‍ മേപ്പാടി, സി.എച്ച്. സുരേഷ്, കെ.എം. ശശി, റഫീഖ് വാകയാട്, ശ്രീരാജ് വാകയാട്, പി.കെ. ഗോപാലന്‍, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, ഹരീഷ് ത്രിവേണി, ബിയേഷ് തിരുവോട്, ടി.എം. കുമാരന്‍, പത്താം ക്ലാസുകാരി കാര്‍ത്തിക.എസ്.ബാബു, മോളി രാഹുലന്‍ എന്നിവരാണ് ഉപവാസമിരിക്കുന്നത്. ബ്ലോക്ക് വൈ പ്രസിഡന്റ് എം. ചന്ദ്രന്‍ സമരക്കാര്‍ക്ക് നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു.

The indefinite hunger strike, led by the All-Party strike committee, came to an end after the state Environmental Impact Assessment Committee (EIA) meeting on the issue of environmental clearance for the Chengodumala granite mining was postponed indefinitely.

In the case filed by the strike committee in the High Court by Harish Vasudevan, the court has issued an order not to grant environmental clearance without hearing the strike committee.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read