Categories
headlines

പെരുവണ്ണാമൂഴി പ്രധാന കേന്ദ്രമായ് പേരാമ്പ്രയില്‍ പത്തോളം ടുറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും

 

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ടൂറിസം വികസന സാധ്യതകള്‍ വിലയിരുത്തിയ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സന്ദള്‍ശനം നടത്തി.


പെരുവണ്ണാമൂഴി പ്രധാന കേന്ദ്രമായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പത്ത് ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

അതാത് തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടെ സഹകരണത്തോടെ ടൂറിസം പദ്ധതികള്‍ക്ക് തുടക്കും കുറിക്കുമെന്നും മന്ത്രി പറഞ്ഞു.


ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ടൂറിസം പ്രമോഷന്‍ കൗണസില്‍ അംഗം എസ്.കെ് സജീഷ്, ഡിടിപിസി സെക്രട്ടറി സി.പി. ബീന, ജനപ്രതിനിധികള്‍ ടൂറിസം ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP