പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

By | Saturday July 4th, 2020

SHARE NEWS

പേരാമ്പ്ര (July 04): പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. വനസംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കാര്യക്ഷമമാക്കുമെന്നും വിദേശ വൃക്ഷങ്ങള്‍ക്ക് പകരം സ്വാഭാവിക മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സാധാരണ വൃക്ഷതൈകള്‍ വെച്ചുപടിപ്പിക്കുന്നതിന് പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ചകിരികൂടുകള്‍ ഉപയോഗിച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലാണ് ഇത്തവണ വൃക്ഷതൈകള്‍ വിതരണം നടത്തിയതെന്നും മന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ്‌ഫോറസ്റ്റ് ദേവേന്ദ്രകുമാര്‍ വര്‍മ്മ ഐഎഫ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

ഇ. പ്രദീപ് കുമാര്‍ ഐഎഫ്എസ്, രാജേഷ് രവീന്ദ്രന്‍ ഐഎഫ്എസ്, ഡോ. ആര്‍. ആടലരശന്‍ ഐഎഫ്എസ്, എന്‍.ടി. സാജന്‍ ഐഎഫ്എസ്, ഗ്രാമപഞ്ചായത്തംഗം ദേവി വാഴയില്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ്‌ഫോറസ്റ്റ് നോര്‍ത്ത് സര്‍ക്കിള്‍ കെ. കാര്‍ത്തികേയന്‍ സ്വാഗതവും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. രാജീവന്‍ നന്ദിയും പറഞ്ഞു.

The new building of the Peruvannamuzhi Forest Range Office is being built by the Minister of Forest and Wildlife Adv. K. Raju was inaugurated. The minister said the forest cover would be improved and efficient and natural trees would be replaced with foreign trees.

Instead of plastic covers, the trees were supplied in an environmentally friendly manner so as to replace common tree saplings, he said. The minister inaugurated the video conference.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read