കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അനധികൃത കച്ചവടം നിരോധിക്കുക: മര്‍ച്ചന്റ് അസോസിയേഷന്‍

By | Wednesday July 22nd, 2020

SHARE NEWS

പേരാമ്പ്ര (2020 July 22): പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് യാതൊരുവിധ നിയമനുസൃത രേഖകളുമില്ലാതെ നടത്തുന്ന തെരുവോര- അനധികൃത കച്ചവടങ്ങളും നിരോധിക്കണമെന്ന് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇത്തരം നിയമലംഘകര്‍ പൊതുജനങ്ങള്‍ക്ക് മാത്രമല്ല അവരുടെതന്നെ ആരോഗ്യത്തിനും ഭീഷണിയാണ്. എല്ലാവിധ ലൈസന്‍സുകളോടും കൂടി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കച്ചവടം ചെയ്യുന്നവര്‍ക്ക് നേരെ നിയമകണ്ണുകളുമായി നടപടികള്‍ സ്വീകരിക്കുന്ന അധികാരികള്‍ ഇവര്‍ക്കുനേരെ കണ്ണടയ്ക്കുകയാണന്നും, കേരളം മുഴുവന്‍ കോവിഡിന്റെ ഭീഷണിയിലായിട്ടും സാമൂഹിക അകലമോ മറ്റെന്തിങ്കിലും പ്രതിരോധ മാര്‍ഗ്ഗങ്ങളോ ഇത്തരക്കാര്‍ സ്വീകരിക്കുന്നില്ലന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

പ്രദേശത്ത് നിരവധി കോവിഡ് ടെസ്റ്റുകള്‍ പോസിറ്റീവാകുന്ന വാര്‍ത്തകള്‍ക്കിടെ ലൈസന്‍സോ മേല്‍വിലാസമോ പോലുമില്ലാത്ത ഇവരുടെ ഈ കച്ചവടം അത്യന്തം അപകടകരവുമാണ്. അതുകൊണ്ട് ഇത്തരക്കാരുടെ ഇടപെടലുകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടുന്ന നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു.

The Perambra Merchants’ Association has demanded a ban on street and illegal trade in and around Perambra, violating all Kovid norms and without any legal documents.

Such offenders pose a threat not only to the public but also to their own health. The Merchants’ Association alleges that the authorities are turning a blind eye to those who trade with Kovid in compliance with the Kovid standards with all kinds of licenses, and that such people do not adopt social isolation or any other means of protection despite the threat of Kovid throughout Kerala.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read