കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തില്‍ സ്‌പെഷല്‍ റിബേറ്റ് വില്‍പ്പന ആരംഭിച്ചു

By | Wednesday July 8th, 2020

SHARE NEWS

പേരാമ്പ്ര (2020 July 08): കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ സംസ്ഥാന ഗവണ്‍മെന്റ് സ്‌പെഷല്‍ റിബേറ്റ് വില്‍പ്പന ആരംഭിച്ചു. റിബേറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി നിര്‍വഹിച്ചു.

ആദ്യ വില്‍പ്പന കൂത്താളി റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പ് സൊസൈറ്റി പ്രസിഡന്റ് പി.എം. രാഘവന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സംഘം പ്രസിഡന്റ് കെ.സി. രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. അനൂപ് സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് കെ.എം. ഗോവിന്ദന്‍, സി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘം ജീവനക്കാരും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു. ജൂലായ് 20 വരെയാണ് 20 ശതമാനം സംസ്ഥാന ഗവണ്‍മെന്റ് സ്‌പെഷല്‍ റിബേറ്റ് കൈത്തറി തുണികള്‍ക്ക് ലഭിക്കുക.

The state government of Koothali Handloom Weaving Co-operative Society has launched special rebate sales.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read