പേരാമ്പ്ര: കൂത്താളി ഭൂസമരമടക്കം ഭൂമിക്കുവേണ്ടിയുള്ള ഐതിഹാസികമായ സമരങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെയാണ് പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം കടന്നു പോയത്.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരേന്ദ്രദേവ് കോളനി, ഒന്നാം ബ്ലോക്ക്, ചെങ്കോട്ടക്കൊല്ലി തുടങ്ങിയ കേന്ദ്രങ്ങളില്‍ സംസാരിക്കവെ ടിപി തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ഏറ്റവും നിര്‍ണായകമായ ഭൂസമര കാലത്തെ ഓര്‍മകള്‍ ജനങ്ങളുമായി പങ്കുവെച്ചു.
കോഴിക്കോട് സിവില്‍ സ്റ്റേഷന്‍വരെ കാല്‍നടയായി നടത്തിയ മാര്‍ച്ചിനെക്കുറിച്ചും മാര്‍ച്ചില്‍ തന്നോടൊപ്പം പങ്കെടുത്ത ഭിന്നശേഷികാരനായ കുഞ്ഞിരാമന് എന്ന ആദിവാസിയെക്കുറിച്ചുമെല്ലാം ടി.പി ഓര്‍ത്തെടുത്തു.
ചങ്ങരോത്ത് പഞ്ചായത്തിലെ മാലൂപൊയില് താഴെനിന്നാണ് ഇന്നലത്തെ പ്രചാരണം ആരംഭിച്ചത്. മാരാങ്കണ്ടിതാഴയിലും
ചരത്തിപ്പാറയിലും സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത ശേഷമാണ് ടി.പി രാമകൃഷ്ണന് സൂപ്പിക്കടയിലേക്കെത്തിയത്.
തുടര്‍ന്ന് മഹിമയിലും കവുങ്ങുള്ള ചാലിലും നടന്ന സ്വീകരണങ്ങളിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ആവടുക്ക ലക്ഷംവീട് കോളനിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് അദ്ദേഹം വോട്ടഭ്യര്‍ഥിച്ചത്.

പന്നിക്കോട്ടൂരും ചെങ്കോട്ടക്കൊല്ലിയിലും നരേന്ദ്രദേവ് കോളനിയിലും സീതപ്പാറയിലും ഒക്കെയുള്ള ജനങ്ങള്‍ അവരുടെ പാര്‍പ്പിട പ്രശ്നങ്ങളാണ് അദ്ദേഹവുമായി പങ്കുവെച്ചത്. മേഖലകളില്‍ നടപ്പിലാക്കിയിട്ടുള്ള പാര്‍പ്പിട പദ്ധതികളുടെ തുടര്‍ച്ച എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുളക്കല്‍ ഐഐടിയും റസിഡന്‍ഷ്യല്‍ സ്കൂളും സ്ഥാപിക്കാനും ഇതിനായി ഒന്‍പത് ഏക്കര്‍ റവന്യു ഭൂമി ഏറ്റെടുക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഉച്ചക്ക് ശേഷമുള്ള ആദ്യ സ്വീകരണം പെരുവണ്ണാമൂഴി ഡാമിന് സമീപത്തുള്ള വാഞ്ച്യു കോളനിയിലായിരുന്നു. തുടര്‍ന്ന് കുളത്തുംതറ, താന്നിയോട്, പുല്ലത്ത് മൂല, ആശാരിക്കണ്ടി, പൈതോത്ത് പനക്കാട് റോഡ്, കൂത്താളി തെരുവ്, ചെമ്പോടന്പൊയില് തുടങ്ങിയ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണങ്ങളിലും ടി.പി. പങ്കെടുത്തു സംസാരിച്ചു.
എല്‍ഡിഎഫ് നേതാക്കളായ എ. കെ. ബാലന്, എം.കുഞ്ഞമ്മദ്, കെ.വി. കുഞ്ഞിക്കണ്ണന്, കെ.സുനില്‍, കെ.കുഞ്ഞിരാമന്, വി.കെ. പ്രമോദ്, എന്‍.പി. ബാബു, അര്ജുന് മോഹന്‍, കെ. പി.ബിജു, യൂസഫ് കോറോത്ത്, കെ.കെ. ഭാസ്കരന്,
എ.കെ. ചന്ദ്രന്, ഭാസ്കരന് കൊഴുക്കല്ലൂര്‍, കെ. സജീവന്, ബേബി കാപ്പുകാട്ടില്‍, പി.കെ.എം. ബാലകൃഷ്ണന് , കിഴക്കയില്‍ ബാലന്, എം. കുഞ്ഞിരാമനുണ്ണി, കെ.പി. അലിക്കുട്ടി, റഷീദ് മുയിപ്പോത്ത്, കെ. പ്രദീപന് അഷറഫ് വള്ളോട്ട് തുടങ്ങിയവരും പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.
News from our Regional Network
RELATED NEWS
