ജനകീയ സിനിമയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ

By | Friday December 13th, 2019

SHARE NEWS

പേരാമ്പ്ര : ഉടലാഴം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണവും തുടര്‍ന്ന് സിനിമാ ചര്‍ച്ചയും സംഘടിപ്പിച്ചു.

പേരാമ്പ്ര ടാക്‌സി സ്റ്റാന്റ് പരിസരത്ത് നടന്ന ഉടലാഴം തേടുന്നത് എന്ന പരിപാടിയില്‍ ഉണ്ണികൃഷ്ണന്‍ ആവള (സംവിധായകന്‍), അഭിനേതാക്കളായ സാദിഖ് റഹ്മാന്‍, മഞ്ജു ബാണത്തൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. പി.എസ് പ്രവീണ്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര, പി.എം ഗീത എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ പങ്കെടുത്തവര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ബാഡ്ജ് അണിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് സ്വാഗതവും കെ. പ്രിയേഷ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read