Categories
headlines

അയ്യറോത്ത് പരദേവതാ ക്ഷേത്ര തിറ ഉത്സവം സമാപിച്ചു


മേപ്പയ്യൂര്‍ : വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്ര തിറ ഉത്സവം സമാപിച്ചു. ഫെബ്രുവരി 24 ന് കൊടിയേറിയ ഉത്സവം ഇന്നലെ പുലര്‍ച്ചെ വാളകം കൂടിയതോടെയാണ് സമാപിച്ചത്.


വിശേഷാല്‍ പൂജകള്‍, ഇളനീര്‍ വെപ്പ്, മലയര്‍ കളി, തിരുആയുധം എഴുന്നള്ളത്ത്, ഗുരുവിന് നടതുറപ്പ്, വെള്ളാട്ടം, വെള്ളകെട്ട്, പരദേവതയുടെ തിറ എന്നിവയായിരുന്നു അവസാന ദിവസത്തെ ചടങ്ങുകള്‍.

തിരുത്തില്‍ തറവാട്ടുകാരുടെയും അയിമ്പാട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് തട്ടാന്റെ തിരുകലശം എഴുന്നള്ളത്ത് നടത്തുകയും ചെയ്തു.


ഉത്സവവുമായി ബന്ധപ്പെട്ട് മൂട്ടപറമ്പ് കൂനിയത്ത് നാരായണന്‍ കിടാവിന്റെ വീട്ടില്‍ നിന്ന് ആരംഭിച്ച ആഘോഷ വരവും നടത്തി.

ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കോയിമഠം ഇല്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP