വ്യാപാരികള്‍ ഉപവാസ സമരം നടത്തി

By | Monday April 20th, 2020

SHARE NEWS

പേരാമ്പ്ര : കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും, ലോക്ക് ഡൗണ്‍ മൂലം വ്യാപാര മേഖലയാകെ അടഞ്ഞുകിടക്കുമ്പോള്‍ ഓണ്‍ ലൈന്‍ വ്യാപാരത്തിന് അനുമതി കൊടുത്തതിലും ലോക്ക് ഡൌണ്‍ കാരണം ഒരു മാസത്തിലധികമായി അടച്ചിട്ട കടകളുടെ വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന നടപടിക്കെതിരെയും പ്രതിഷേധിച്ച് വ്യാപാരികള്‍ ഉപവാസ സമരം നടത്തി.

പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തിയ ഉപവാസ സമരം നടത്തി. യൂണിറ്റ് പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ്, കോഴിക്കോട് ജില്ലാ സെക്രട്ടറി അലങ്കാര്‍ ഭാസ്‌കരന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ഒ.പി. മുഹമ്മദ്, ട്രഷറര്‍ സലീം മണവയല്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവണ്ണൂര്‍ യൂണിറ്റ് നടത്തിയ ഉപവാസ സമരം ജില്ലാ സെക്രട്ടറി ടി.എം. ബാലന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സി.കെ. രമേശന്‍, വൈസ് പ്രസിഡന്റ് സി. മുരളി, എം പുഷ്പജന്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read