പന്തിരിക്കര: പെരുവണ്ണാമൂഴി പന്തിരിക്കര കാക്കാട് റോഡിന് മുന്‍വശത്തായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് നാളുകളേറയായിട്ടും നന്നാക്കാന്‍ നടപടി എടുത്തില്ലെന്ന് വ്യാപക പരാതി.

കാലപ്പഴക്കം ചെന്ന സിമിന്റ് പൈപ്പിലുടെയാണ് കുടിവെള്ളം കടന്നുപോകുന്നത് ഇവ പൂര്‍ണ്ണ മാറ്റി ജി.ഐ. പൈപ്പോ, കാസ്റ്റ് അയേണ്‍ പൈപ്പോ ആക്കി മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് പൈപ്പ് പൊട്ടലിന് പ്രധാന കാരണം.
ഈ ഭാഗത്ത് പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായി മാറിയിട്ടും പല തവണ ജല അതോറിറ്റിയെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പെരുവണ്ണാമൂഴിയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പലപ്പോഴും പൊട്ടിയ പൈപ്പലൂടെയാണ് കടത്തിവിടുന്നത്. മാലിന്യങ്ങള്‍ അകത്തു കടക്കാനും് മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാധ്യത കൂടുതലാണ്.
ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തില്‍ അടക്കം നിരവധി ആളുകള്‍ ഈ കുടിവെള്ളത്തെ ആശ്രയിക്കുന്നവരാണ്. ബന്ധപെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ നടപടി സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
News from our Regional Network
RELATED NEWS
