Categories
headlines

മുഖംമൂടിധാരിയുടെ അക്രമത്തിൽ യുവതിക്ക് പരിക്ക്

കൂരാച്ചുണ്ട്: മുഖംമൂടി ധരിച്ചെത്തിയ ആളുടെ അക്രമത്തിൽ യുവതിക്ക്  പരിക്കേറ്റു. എരപ്പാം തോട് കോലാക്കൽ നിഖിലിൻ്റെ ഭാര്യ മരിയയാണ് അക്രമത്തിന് ഇരയായത്.
ഇന്ന് പുലർച്ചെ 5.30നും 6നും ഇടയിലാണ് സംഭവം. അടുക്കളയിൽ പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു മരിയ. മുഖംമൂടിധാരിയെ കണ്ട് മുകളിലത്തെ നിലയിലേക്ക് ഓടിയ ഇവരെ വലിച്ച് താഴെയിട്ട് കത്തി കാട്ടി ഭീഷണിപ്പെടുത്തി.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കത്തി കൊണ്ട് ശരീരത്തിൽ  മുറിവുണ്ടായി. ബഹളംകേട്ട്  വീട്ടിലുള്ള മറ്റുള്ളവർ  എത്തിയപ്പോഴേക്ക്
മുഖംമൂടിധാരി ഓടിക്കളഞ്ഞു.
മരിയ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കൂരാച്ചുണ്ട് പോലീസും ബാലുശ്ശേരി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP