News Section: കൂത്താളി
പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.
പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത ബുള്ളറ്റിൻ പുറത്തിറക്കി. മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി. എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് എയിം മാനേജിംഗ് ഡയറക്ടർ പി. കെ. ഷിനോജ് അറിയിച്ചു. എസ്. ബി. കൃഷ്ണജ, വിപിൻ കായണ്ണ, നിഖിൽ വിനായക് കൂത്താളി, സലീഷ് വാളൂർ, ശ്രീനാഥ് ആയഞ്ചേരി ,ഷിജിൽ കെ. കട...
Read More »സൗജന്യ മെഡിക്കൽ ക്യാമ്പ്
സൗജന്യ മെഡിക്കൽ ക്യാമ്പ് പേരാമ്പ്ര : കൂത്താളി ഹയർ സെക്കണ്ടറി സ്ക്കൂൾ നാഷണൽ സർവീസ് സ്കീം കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 14 ശനിയാഴ്ച കാലത്ത് 10 മണി മുതലാണ് ക്യാമ്പ് നടക്കുകയെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Read More »ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ്
ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ് തുടങ്ങി പേരാമ്പ്ര : ബാംഗ്ലൂരിൽ നിന്ന് മാനന്തവാടി, തൊട്ടിൽ പാലം, കുറ്റ്യാടി പേരാമ്പ്ര വഴി കോഴിക്കോട്ടേക്ക് കെ എസ് ആർ ടി സി ബസ് സർവീസിന് തുടക്കമായി. വൈകീട്ട് 7 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന സെമിസ്ലീപ്പർ സൂപ്പർഫാസ്റ്റ് പുലർച്ചെ 3 .30 ന് പേരാമ്പ്രയിലെത്തും. കോഴിക്കോട് നിന്ന് കർണ്ണാടകയിലേക്ക് പുതുതായി ആരംഭിക്കുന്ന ഒമ്പത് സർവീസുകളിൽ ആദ്യത്തെതാണ് ഇത്. പേരാമ്പ്ര കുറ്റ്യാടി വഴി ബാംഗ്ലൂർ ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുല്ല ...
Read More »അഖില കേരള കബഡി ചാമ്പ്യൻഷിപ്പ് പേരാമ്പ്രയിൽ

അഖില കേരള കബഡി ചാമ്പ്യൻഷിപ്പ് പേരാമ്പ്രയിൽ സ്വാഗതസംഘം രൂപീകരിച്ചു. പേരാമ്പ്ര . കേരള കബഡി അസോസിയേഷൻ നടത്തുന്ന 22 മത് ജൂനിയർ പുരുഷ വനിത കബഡി ചാമ്പ്യൻഷിപ്പ് നവംബർ 10, 11, 12 തിയതികളിൽ പേരാമ്പ്രയിൽ വെച്ച് നടക്കും. 20 വയസിൽ താഴെയുള്ള 600 ൽ പരം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ അണിനിരക്കും. മേളയുടെ നടത്തിപ്പിനായി പേരാമ്പ്ര പഞ്ചായത്ത് കോൺഫ്രെൻസ് ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. ജില്ല കബഡി അസോസിയേഷൻ പ്രസിഡൻറ് എം. പി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ പത്മന...
Read More »കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ.

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ. പേരാമ്പ്ര : റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം ഡിസംബർ 5മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടി സ്ക്കൂളിൽ വെച്ച് നടക്കുന്നു. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഒക്ടോ: 19 ന് 2 മണിക്ക് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചേരുന്നു.
Read More »നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്പേരാമ്പ്രക്ക്
നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന് ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന് രവിഗുപ്തന്, മോഹിനിയാട്ട നര്‍ത്തകി കാവാലത്തിന്റെ പൗത്രി കല്ല്യാണി കൃഷ്ണന് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
Read More »തിരുനല്ലൂര്‍ സാഹിത്യവേദി കവിതാ പുരസ്ക്കാരം പേരാമ്പ്ര സ്വദേശിനിക്ക്
തിരുനല്ലൂര്‍ സാഹിത്യവേദി കവിതാ പുരസ്ക്കാരം പേരാമ്പ്ര സ്വദേശിനിക്ക് പേരാമ്പ്ര : തിരുനല്ലൂര്‍ സാഹിത്യവേദി തിരുവനന്തപുരം നടത്തിയ സംസ്ഥാനതല കവിതാ രചനാ മത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം പേരാമ്പ്ര സ്വദേശിനിക്ക്. കിഴക്കന്‍ പേരാമ്പ്ര തയ്യില്താഴ കുന്നത്ത് ബാലചന്ദ്രന് സുജാത ദമ്പതികളുടെ മകളും ബാലുശ്ശേരി ആദര്‍ശ വിദ്യാപീഠം ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ എസ്.ബി അപര്‍ണ്ണയാണ് മികച്ച കവയത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആസ്പദമാക്കി രചിച്ച ഇനിയൊരു പേ...
Read More »നൂറ് പിന്നിട്ട പാത്തുമ്മയെ ക്ഷേത്രകമ്മറ്റി ആദരിച്ചു.
നൂറ് പിന്നിട്ട പാത്തുമ്മയെ ക്ഷേത്രകമ്മറ്റി ആദരിച്ചു. പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ വയലാളി പാത്തുമ്മയെ ആദരിച്ചു. വയോജന ദിനത്തില്‍ വര്‍ഷം തോറും പ്രദേശത്തെ തലമുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കന്നതിന്റെ ഭാഗമായാണ് നൂറ് പിന്നിട്ട പാത്തുമ്മയെ ക്ഷേത്രകമ്മറ്റി ഭാരവാഹികളും വിശ്വാസികളും വീട്ടിലെത്തി പൊന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചു. 102 വയസ്സ് പ്രായമുള്ള പാത്തുമ...
Read More »മീസില്‍സ് റുബല്ല വാക്സിനെടുക്കാന്‍ വിദ്യാര്‍ത്ഥികളെത്തിയില്ല.
മീസില്‍സ് റുബല്ല വാക്സിനെടുക്കാന്‍ വിദ്യാര്‍ത്ഥികളെത്തിയില്ല. പേരാമ്പ്ര : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മീസില്‍സ് റുബല്ല വാക്സിനെടുക്കാന്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ഒരു വിദ്യാലയത്തില്‍ ഭൂരിഭാഗം വിദ്യാര്ത്ഥികളുമെത്തിയില്ല. കടിയങ്ങാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ പബ്ലിക്ക് സ്ക്കൂളില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ പതിനേഴുപേര്‍ മാത്രമാണ് വാക്സിനടുക്കാനെത്തിയത്. നവമാധ്യമങ്ങളിലൂടെ മീസില്‍സ് റുബല്ല വാക്സിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകളാണ് രക്ഷിതാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത...
Read More »മന്ത്രി ടി.പി രാമകൃഷ്ണന് അവലോകന യോഗം നടത്തി
അവലോകന യോഗം നടത്തി പേരാമ്പ്ര : മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം പേരാമ്പ്ര നിയോജക മണ്ഡല വികസന മിഷന്റെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പരാതി പരിഹാര അദാലത്തിന്റെ പഞ്ചായത്തുതല അവലോകനം കൂത്താളിയില്‍ നടന്നു. ലഭിച്ച 91 പരാതികളില്‍ 19 എണ്ണം അദാലത്തില്‍ തീര്‍പ്പാക്കിയെങ്കിലും ബാക്കിയുള്ളവക്ക് ഉടന്‍ പരിഹാരം കാണാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്കി. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്, അഡീഷണല്‍ പ്രൈവറ്റ് സെ...
Read More »