News Section: പാലേരി

ഷൈലജ ചെറുവോട്ടിനെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

July 3rd, 2018

പേരാമ്പ്ര : കോണ്‍ഗ്രസ്സിലെ ഷൈലജ ചെറുവോട്ടിനെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിര്‍ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ സുമതിയെ 9ന് എതിരെ 10 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷൈലജ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് മുന്നണി ധാരണ പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലീം ലീഗിലെ കെ.കെ. ആയിഷ രാജിവെച്ച ഒഴിവിലേക്ക് 19 ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷൈലജയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു. റ...

Read More »

ഗോപുരത്തിലിടം അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

July 1st, 2018

പേരാമ്പ്ര : ചങ്ങരോത്ത് ഗോപുരത്തിലിടം അംഗനവാടിയുടെ വിപലീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഒന്നാം നില കെട്ടിടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ സി.ഡി. മോളി, ചന്ദ്രിക ബാലന്‍, എം.സി. ജലജ, റോജി ചാലുപറമ്പില്‍, മുരളീധരന്‍ എടപ്പറമ്പില്‍, രാഗിഷ...

Read More »

പാലേരി കൂനിയോട് ഉക്കാരന്‍ പറമ്പത്ത് അബ്ദുള്ള അന്തരിച്ചു

June 30th, 2018

പേരാമ്പ്ര : പാലേരി കൂനിയോട് ഉക്കാരന്‍ പറമ്പത്ത് അബ്ദുള്ള( 90) നിര്യാതനായി. ഭാര്യ കുഞ്ഞാമി പുനത്തില്‍. മക്കള്‍: കുഞ്ഞമ്മത്, ഇബ്രാഹിം, നഫീസ, ഹമീദ്, സുഹറ, നൗഷാദ്. മരുമക്കള്‍: റാബിയ, സുഹറ, കുഞ്ഞിമൊയ്തീന്‍(കല്‍പ്പത്തൂര്‍), ബുഷ്‌റ, അബു (കാവുന്തറ), റഹ്മത്ത്. സഹോദരങ്ങള്‍ പരേതരായ കുഞ്ഞാമിന മുതിരക്കല്‍, പാത്തു(പാലേരി), കുഞ്ഞായിഷ(കന്നാട്ടി), ഖദീശ കാപ്പുമ്മല്‍, മടവന്‍കണ്ടി അമ്മത്ഹാജി(കന്നാട്ടി), അലീമ വണ്ണാങ്കണ്ടി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകു: 3 മണിക്ക് കൂനിയോട് പള്ളിയില്‍. ഖബറടക്കം 3.30 ന് പാലേരി പുത്തന്‍പ...

Read More »

കടിയങ്ങാട് ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

June 23rd, 2018

പേരാമ്പ്ര : കടിയങ്ങാട് പാലത്തിന് സമീപം കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ കല്ലുമ്മല്‍ കുഞ്ഞാലി(72)യാണ് കുളിക്കുന്നതനിടയില്‍ കാല്‍ വഴുതി ഒഴുക്കില്‍പെട്ടത്. സമീപത്തെ വീട്ടിലെ സ്ത്രീ കണ്ടതിനെ തുടര്‍ന്ന് ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. മഴ കനത്തതി ലഭിക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടത്തിനായി കിറ്റിയാടി താലൂക്ക് ആശുപത്രിയിലേക്കയച്ചു. ഭാര്യ ആമിന. മക്കള്‍ മുഹമ്മദ്, ഉനൈസ്, നുസറഫ. മരുമക്കള്‍ ആഷിദ, ഷരീഫ്, ലത്തീഫ്.

Read More »

കനത്ത നാശം വിതറി കാലവര്‍ഷം കലിതുള്ളി മുപ്പതിലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

June 14th, 2018

  പേരാമ്പ്ര : ബുധനാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ പേരാമ്പ്രയുടെ എല്ലാ ഭാഗങ്ങളിലും ശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പലസ്ഥലങ്ങളിലും വീടുകളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരുവണ്ണാമൂഴി ഡാമില്‍ ക്രമാതീതമായി വെള്ളം എത്തി തുടങ്ങിയതോടെ കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ള ചങ്ങരോത്ത് ചക്കിട്ടപ്പാറ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ജലസേചന വകുപ്പ് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഷര്‍ട്ടറുകള്‍ തുറന്ന അവസ്ഥയിലാണെങ്കിലും മഴ കനത്തതിനാല്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് നിര്‍ദ്ദേ...

Read More »

ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകള്‍ക്കും കൃഷിക്കും നാശം

June 8th, 2018

പേരാമ്പ്ര : പാലേരിയില്‍ ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളില്‍ നാശം. പാലേരി തട്ടാങ്കണ്ടി, മണ്ടയുള്ളതില്‍ ഭാഗങ്ങളിലാണ് കൃഷി നാശമുണ്ടായത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തട്ടാങ്കണ്ടി സജീവന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് വിള്ളലുണ്ടായി. മുന്‍ഭാഗത്തെ പറമ്പിലെ പ്ലാവ് കാറ്റില്‍ കടപുഴകി റോഡിലേക്ക് വീണു. സമീപത്തുള്ള വീട്ടുപറമ്പിലും വാഴകള്‍ നശിച്ചിട്ടുണ്ട്. മരങ്ങളും മുറിഞ്ഞു വീണു.

Read More »

കാരങ്കോട്ട് രാജന്‍മാസ്റ്റര്‍ അന്തരിച്ചു

May 25th, 2018

പേരാമ്പ്ര : നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ കായികാധ്യാപകന്‍ കടിയങ്ങാട് പാലത്തിന് സമീപം കാരങ്കോട്ട് രാജന്‍ (61) നിര്യാതനായി. പിണറായി എകെജി മെമ്മോറിയല്‍ ഗവ. ഹൈസ്‌ക്കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലും കായികാധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. പാലേരി വടക്കുമ്പാട് കാരങ്കോട്ട് പരേതരായ കോമപ്പന്‍ നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ ഷര്‍മ്മിള. മക്കള്‍ അമൃത (ചിറക്കൊല്ലി), അമല്‍രാജ്. മരുമകന്‍ ശ്യാംജിത്ത് ചിറക്കൊല്ലി. സഹോദരങ്ങള്‍ ശ്രീധരന്‍ കുളിര്‍മ(വടക്കുമ്പാട്), വത്സല(മുതുവണ്ണാച്ച), വിജ...

Read More »

കുറ്റ്യാടി പുഴയിലെ അഞ്ജാത മൃതദേഹം കാണാതായ പന്തീരാങ്കാവ് സ്വദേശിയുടേതോ

May 2nd, 2018

പേരാമ്പ്ര : പാലേരി പാറക്കടവ് തെക്കല്‍ കടവില്‍ അഞ്ജാത മൃതദേഹം. ഇന്ന് രാവിലെയോടെയാണ് അന്‍പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം സമീപവാസിയായ വീട്ടുകാരനാണ് കണ്ടത്. കാലത്ത് പുഴയുഴട പാറക്കടവ് ഭാഗത്ത് കണ്ട ജഢം പുഴയില്‍ ഒഴുകിനടക്കുന്ന നിലയിലായിരുന്നു. പേരാമ്പ്ര കുറ്റ്യാടി പൊലീസുകളും നാദാപുരം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കരക്കെത്തിച്ചു. വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം കുമ്പളത്ത് നിന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിയെ കാണാതായിരുന്നു....

Read More »

പാലേരി കന്നാട്ടിയിലെ നടുപറമ്പില്‍ പരേതനായ ശങ്കരക്കുറുപ്പിന്റെ ഭാര്യ നാരായണി അമ്മ അന്തരിച്ചു

April 26th, 2018

പേരാമ്പ്ര : പാലേരി കന്നാട്ടിയിലെ നടുപറമ്പില്‍ പരേതനായ ശങ്കരക്കുറുപ്പിന്റെ ഭാര്യ നാരായണി അമ്മ(83) ചങ്ങരോത്ത് കുളക്കണ്ടം കേളോത്ത് കണ്ടിയില്‍  നിര്യാതയായി. മക്കള്‍ : കുഞ്ഞിരാമന്‍, ലക്ഷ്മിക്കുട്ടി(കോതോട്), ഗോപിനാഥന്‍, ഉണ്ണികൃഷ്ണന്‍(ഖത്തര്‍), ശാന്ത. മരുമക്കള്‍ : ദേവി(മുതുവണ്ണാച്ച), ബാലകൃഷ്ണന്‍(കോതോട്), സൗമിനി(രാമല്ലൂര്‍), ശ്രീജ(മരുതേരി), കെ.സി. ബാബു(സിവില്‍ പൊലീസ് ഓഫീസര്‍, കൂരാച്ചുണ്ട്). സഹോദരങ്ങള്‍ : പരേതരായ കല്ല്യാണിഅമ്മ കുട്ടിക്കുന്നുമ്മല്‍, വലിയപറമ്പില്‍ ശങ്കരക്കുറുപ്പ്. സംസ്‌കാരം വെള്ളിയാഴ്ച 11 മണിക്ക്...

Read More »

മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശിലയിട്ടു

April 18th, 2018

പേരാമ്പ്ര: ചെറുവണ്ണൂര്‍ കണ്ടീത്താഴ വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി (ഖ:സി) തങ്ങളുടെ മലയില്‍ മഖാമിനോടനുബന്ധിച്ച് കാരന്തൂര്‍ മര്‍കസ് സ്ഥാപിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നടത്തി. മുഹമ്മദ് ഹാജി തങ്ങളുടെ മക്കളായ അബ്ദുള്‍ ഖാദിര്‍, ബഷീര്‍, ഉമ്മര്‍, മരുമക്കളായ പി.സി. അമ്മദ്, ഹനീഫ, കൈപ്രം സഖാഫി, കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More »