News Section: പന്തിരിക്കര

മുതുകാട്ടെ പന്തിരിക്കര ഇബ്രാഹീമിന്റെ ഭാര്യ ബിയ്യാത്തു അന്തരിച്ചു

September 14th, 2019

പേരാമ്പ്ര : മുതുകാട്ടെ പന്തിരിക്കര ഇബ്രാഹീമിന്റെ ഭാര്യ ബിയ്യാത്തു (85) അന്തരിച്ചു. ഖബറക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പന്തിരിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: കദീജ, കുഞ്ഞബ്ദുള്ള, ആയിശ, സുലൈഖ, അസീസ് പന്തിരി (മുതുകാട്). മരുമക്കള്‍: ഇബ്രാഹീം, സാറ, സജ്‌ന.

Read More »

ആവടുക്കയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; ആരോഗ്യ വിഭാഗം പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തി

September 12th, 2019

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ ആവടുക്കയില്‍ കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വിഭാഗം പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടേയും കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രദേശത്ത് പനി സര്‍വ്വേയും ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസ്സന്‍കുട്ടി, വാര്‍ഡുമെംബര്‍ ഇ.വി. മധു, ഹെ...

Read More »

ചങ്ങരോത്ത് മാലിന്യ മുക്ത മാതൃക ഭവന പദ്ധതിക്ക് തുടക്കമായി

July 29th, 2019

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചയത്ത് കോഴിക്കോട് നിറവുമായി സഹകരിച്ച് നടപ്പിലാക്കുന്ന മാലിന്യ മുക്ത മാതൃക ഭവന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായാണ് മാതൃക ഭവനത്തിന്റെ പ്രഖ്യാപനം. പന്തിരിക്കര വലിയപറമ്പില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ചെറുവോട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ ഇ.ടി. സരീഷ്, നിറവ് കോ ഓഡിനേറ്റര്‍ അഞ്ജലി വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിറവിന്റെ സഹകരണേത്താടെ വീടുകളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാല...

Read More »

പന്തിരിക്കര പുതുപ്പറമ്പില്‍ മറിയാമ്മ കുഞ്ചെറിയ അന്തരിച്ചു

July 26th, 2019

പേരാമ്പ്ര : പന്തിരിക്കര പുതുപ്പറമ്പില്‍ മറിയാമ്മ കുഞ്ചെറിയ (86) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് ചവറം മൂഴി എ.ജി. ചര്‍ച്ച് സെമിത്തേരിയില്‍. പരേതനായ കുഞ്ചെറിയ ചാക്കോയുടെ ഭാര്യയാണ്. മക്കള്‍: പി.കെ. ഐസക്, ശോശാമ്മ, കുര്യാക്കോസ്. മരുമക്കള്‍: മറിയാമ്മ ഐസക്, സാംകുട്ടി തൊമ്മിക്കാട്ടില്‍ (നെല്ലിപൊയില്‍), മേരി കുര്യാക്കോസ്.

Read More »

പന്തിരിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീണു

July 13th, 2019

പേരാമ്പ്ര : പന്തിരിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടിയങ്ങാട് പെരുവണ്ണാമൂഴി സംസ്ഥാന പാതയില്‍ ലാസ്റ്റ് പന്തിരിക്കരയില്‍ നിന്ന് കനാല്‍ മുറിച്ചു കടക്കുന്ന ഭാഗത്താണ് അപകടം. കനാല്‍ മുറിച്ചു കടന്നയുടനെ കാറിന്റെ നിന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. കനാലിലൂടെ ജലവിതരണം ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അപകട സാധ്യതയുള്ള ഇവിടെ ഇതിനുമുമ്പും വാഹനങ്ങള്‍ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

Read More »

ഖത്തറില്‍ വാഹനാപകടത്തില്‍ പേരാമ്പ്ര സ്വദേശി മരിച്ചു

June 25th, 2019

പേരാമ്പ്ര: ഖത്തര്‍ അല്‍ കീസയിലുണ്ടായ കാറപകടത്തില്‍ പേരാമ്പ്ര പന്തിരിക്കര സ്വദേശി മരിച്ചു. ആയിലാണ്ടി അബ്ദുവിന്റെ മകന്‍ ജുനൈസ് (27) ആണ് മരിച്ചത്. സഹോദരി ഫെബിനയുടെ ഭര്‍ത്താവ് നസീറിനെ (35) ഗുരുതരമായ പരിക്കുകളോടെ ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ഖത്തറില്‍ അക്കൗണ്ടന്റായി ജോലിചെയ്തു വരുന്ന ജുനൈസ് സ്‌പോണ്‍സറെ കണ്ട് തിരിച്ചു വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച പുര്‍ച്ചെ 5 മണിക്ക് നാട്ടിലെത്തും. മാതാവ്: ജമീല....

Read More »

പന്തിരിക്കര കോക്കാട് റോഡില്‍ മാലിന്യ കൂമ്പാരം

June 23rd, 2019

പേരാമ്പ്ര : പന്തിരിക്കര കോക്കാട് റോഡില്‍ മാലിന്യ കെട്ടുകള്‍ കൂട്ടിയിട്ട് മാലിന്യ കൂമ്പാരമായി മാറി. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ചാക്കുകളിലാക്കി കൂട്ടിയിട്ട മാലിന്യങ്ങള്‍ മഴ കനത്തതോടെ ചീഞ്ഞഴുകാന്‍ പാകത്തിലാണെന്ന് സംശയിക്കുന്നു. മഴക്കാലമായതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും വെളളം ഒലിച്ചിറങ്ങി സമീപത്തുള്ള കിണറുകള്‍ മലിനമാകാനും പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാനും സാധ്യതയുള്ളതായി നാട്ടുകാര്‍ ഭയക്കുന്നു. ഇവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More »

കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നത് രണ്ട് മാസമായിട്ടും നന്നാക്കിയില്ലെന്ന് പരാതി

June 23rd, 2019

പേരാമ്പ്ര : കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നത് രണ്ടു മാസമായിട്ടും നന്നാക്കിയില്ലെന്ന് വ്യാപക പരാതി. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര പള്ളിക്കുന്ന് പ്രകാശ് അയേണ്‍ വര്‍ക്‌സിന് സമീപത്താണ് പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാവുന്നത്. പരിസരത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോഴാണ് അധികൃതരുടെ അനാസ്ഥകാരണം ജലം പാഴാവുന്നത്. പെരുണ്ണാമൂഴി ഓഫീസില്‍ നിന്നും മിക്ക ദിവസങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ വാഹനങ്ങള്‍ ഈ റൂട്ടിലൂടെയാണ് പോകുന്നതെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണ...

Read More »

മോഷണം നടത്തിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്ന പ്രതി പിടിയില്‍

June 11th, 2019

പേരാമ്പ്ര: മോഷണം നടത്തിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്ന പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പട്ടാണിപാറയിലെ വി.എന്‍. വിജയന്‍ എന്നയാളുടെ വീട്ടില്‍ നിന്നും എടിഎം കാര്‍ഡ് മോഷ്ടിച്ചു 10,000 കവര്‍ന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. പശുക്കടവ് കുടില്‍പാറ വിപിന്‍ (27) നെ യാണു പെരുവണ്ണാമൂഴി എസ്.ഐ. പി.വിജയനും സംഘവും ചേര്‍ന്ന് ചൊവ്വാഴ്ച്ച പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. ജൂണ്‍ 2 ഞായറാഴ്ച്ച പുലര്‍ച്ചെ ഉണര്‍ന്ന വിജയന്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ ചാരി പുറത്തേക്ക് പോയപ്പോള്‍ സമയം അകത്തുകടന്ന പ്രതി മേശപുറത്ത...

Read More »

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍റോഡ് നവീകരിച്ചു

May 26th, 2019

പേരാമ്പ്ര : പടത്തുകടവ് ഹോളി ഫാമിലി ഹൈസ്‌കൂളിലേക്കുള്ള റോഡ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നവീകരിച്ചു. 1996-97 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി സ്‌കൂള്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച് ഗതാഗതയോഗ്യമാക്കിയത്. റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി നിര്‍വഹിച്ചു. റവ. ഫാദര്‍ ആന്റണി ചെന്നക്കര അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ഇ. ജേക്കബ്, റോഡ് നവീകരണ കമ്മറ്റി ചെയര്‍മാന്‍ കെ.പി. ജയേഷ്, കണ്‍വീനര്‍ സിജു തുടങ്ങിയ...

Read More »