News Section: വെള്ളിയൂര്‍

മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ താല്‍ക്കാലിക ഒഴിവില്‍ അധ്യാപക ഇന്റര്‍വ്യൂ

June 15th, 2019

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ പത്തൊന്‍പത് ബുധനാഴ്ച അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ പത്ത് മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

Read More »

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റാഗിംഗ് ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി

June 13th, 2019

പേരാമ്പ്ര : നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായ റാഗ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാത്ഥി പേരാമ്പ്രയിലെ കൂനേരി കുന്നുമ്മല്‍ കുട്ട്യാലിയുടെ മകന്‍ ഹാഫിസ് അലിയാണ് റാഗിങ്ങിനിരയായത്. മര്‍ദ്ദനത്തില്‍ കര്‍ണപടം പൊട്ടി കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ച ഹാഫിസ് അലി ചികിത്സയിലാണ്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. റാഗിംഗിന് പിന്നില്‍ എംഎസ്എഫ് പ്രവര്‍ത്തക...

Read More »

സ്ത്രീ സ്വയം സുരക്ഷ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

June 8th, 2019

പേരാമ്പ്ര : ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എജ്യുക്കേഷണല്‍ ട്രസ്റ്റ് വെള്ളിയൂര്‍- വനിതാ വേദിയുടെ നേതൃത്വത്തില്‍ കേരള പൊലീസ് കോഴിക്കോട് റൂറലിന്റെ സഹകരണത്തോടെ സ്ത്രീ സ്വയം സുരക്ഷ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സ്വയം പ്രതിരോധിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കുളില്‍ നടന്ന ക്യാമ്പ് ജില്ലാ പഞ...

Read More »

ആയുര്‍വേദ കളരി മര്‍മ്മ ചികിത്സ ക്യാമ്പും പ്രമേഹ രോഗ നിര്‍ണ്ണയവും സംഘടിപ്പിച്ചു

June 3rd, 2019

പേരാമ്പ്ര : ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എജ്യുക്കേഷന്‍ ട്രസ്റ്റ് ആരോഗ്യ ഉപസമിതിയും ഗുരുക്കള്‍ ആയുര്‍വേദ കളരി ചികിത്സാലയം വെളുത്തമല, പുതുപ്പണം എന്നിവ സംയുക്തമായി വെള്ളിയൂരില്‍ സൗജന്യ ആയുര്‍വേദ കളരി മര്‍മ്മ ചികിത്സ ക്യാമ്പും പ്രമേഹ രോഗ നിര്‍ണ്ണയവും സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഗുരുക്കള്‍, ഗ്രാമപഞ്ചായത്ത് അംഗം ഷിജി കൊട്ടറക്കല്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സജിത അധ്യക്ഷത വഹിച്ചു. കെ.പി. രാജന്‍ സ്വാഗതം പറഞ്ഞു. ട്രസ...

Read More »

ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം

May 24th, 2019

പേരാമ്പ്ര : യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ വെളളിയൂരിലും നൊച്ചാട് ചാത്തോത്ത് താഴെയും യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. കെ. മുരളീധരന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലി വെള്ളിയൂര്‍- പുളിയോട്ട് മുക്ക് റോഡില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് ആരോപണം. മന്ത്രി ടി.പി. രാമകൃഷ്ണന്റെ വീടിന്റെ ഭാഗത്തേക്കുള്ള റോഡില്‍ കയറുന്നതാണ് തടഞ്ഞത്. ചാത്തോത്ത് താഴെ യുഡിഎഫ് പ്രകടനം കഴിഞ്ഞതിനു ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകരുമായുണ്ടായ വാഗ്വാദം അടിപിടിയ...

Read More »

വെളളിയൂരിലെ ഇഫ്താര്‍ മീറ്റില്‍ നിപ അനുഭവം പങ്ക് വെച്ച് ഡോ. അനൂപ് കുമാര്‍

May 13th, 2019

പേരാമ്പ്ര : നിപ വൈറസിന്റെ ഭീതിജനകമായ ഓര്‍മകള്‍ പങ്ക് വെച്ച് ഡോ: അനൂപ് കുമാര്‍. കാരുണ്യ റിലീഫ് കമ്മറ്റി വെള്ളിയൂരില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍പരിശോധനക്ക് വേണ്ടി തയ്യാറായ ബന്ധുക്കളുടെ തീരുമാനമാണ് നിര്‍ണായകമായതെന്നും ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഏത് രോഗത്തെയും നേരിടാനുള്ള മനക്കരുത്ത് ഉണ്ടെങ്കില്‍ പകുതി ശതമാനം രോഗം ഭേദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സ സഹായം, പഠന കിറ്റ്, റിലീഫ് കിറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎ...

Read More »

വെള്ളിയൂര്‍ ജനകീയവായനശാല ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

March 25th, 2019

പേരാമ്പ്ര : വെള്ളിയൂര്‍ ജനകീയവായനശാല ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഡോ: പി. സുരേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എടവന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടുബശ്രീ അംഗങ്ങള്‍ക്കായ് സംഘടിപ്പിച്ച ഗാന്ധി ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം ഷിജി കൊട്ടാറക്കല്‍ ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു. ചാലിക്കര സ്വതന്ത്ര വായനശാലയിലെ മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകന്‍ പി.കെ. ബാലനെ ചടങ്ങില്‍ ആ ധരിച്ചു. ഏ. ജമാലുദ്ദീന്‍, എം.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കെ. അബ്ദുള്‍ ഹമീദ് സ്വാഗതവും വി.എം. രാജീവ...

Read More »

ദിശ റസിഡന്റ്‌സ് അസോസിയേഷന്‍ ഒത്തുചേരും അനുമോദനവും സംഘടിപ്പിച്ചു

March 4th, 2019

പേരാമ്പ്ര : വെള്ളിയൂര്‍ ദിശ റസിഡന്റ്‌സ് അസോസിയേഷന്‍ ഒത്തുചേരലും അനുമോദനവും സംഘടിപ്പിച്ചു. നല്‍കാനും സ്വീകരിക്കാനും അറിയാനും അറിയിക്കാനും, അനുമോദിക്കാനും പങ്ക് വെക്കാനുമുള്ള വേദിയായി ഒത്തുചേരല്‍ മാറി. മാധ്യമ പ്രവര്‍ത്തകനും ട്രയിനറുമായ എന്‍.എം. മൂസ്സക്കോയ ക്ലാസ്സെടുത്തു. എസ്എസ്എല്‍സി, പ്ലസ് ടു, യുഎസ്എസ്, മറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയികള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. പൊതു പരീക്ഷയെഴുതുന്ന കട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. എന്‍.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി.എം. അ...

Read More »

മുളിയങ്ങല്‍ സീന്‍ ട്രോമ കെയര്‍ പഠനക്ലാസ്

February 11th, 2019

പേരാമ്പ്ര : മുളിയങ്ങല്‍ സീന്‍ ട്രോമ കെയര്‍ സംഘടിപ്പിച്ച പഠനക്ലാസ് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രോമ കെയര്‍ പ്രസിഡന്റ് പ്രനീഷ് വടക്കയില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എയ്ഞ്ചല്‍സ് ടീം, പേരാമ്പ്ര പൊലീസിലെ സി.കെ. അജിത് കുമാര്‍, ഫയര്‍ഫോഴ്‌സിലെ ലീഡിംഗ് ഫയര്‍മാന്‍ വി.കെ. ബാബു, ഫയര്‍മാന്മാരായ റിഗീഷ്, ഷിജു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ട്രോമ കെയര്‍ സെക്രട്ടറി ടി. മുകുന്ദന്‍ വൈദ്യര്‍, എ.എം. മോഹനന്‍, പി.എം. ശശി, ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ...

Read More »

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമബോധവല്‍ക്കരണം അനിവാര്യം; മന്ത്രി ടി.പി. രാമകൃഷ്ണന്‍

January 13th, 2019

പേരാമ്പ്ര : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്ന കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ടങ്കിലും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം ഇരകളാക്കപ്പെടുന്നവര്‍ക്ക് അതിന്റെ പ്രയോജനം വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സ്ത്രീകള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കണമെങ്കില്‍ നിയമത്തെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ലഭ്യമാകണമെന്നും ഇത്തരം ഒരു ലക്ഷ്യം വെച്ച് കേരള വനിതാ കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു. വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ...

Read More »