വന്ധ്യത നിവാരണ ക്ലിനിക്ക്; ഡോ.ബവിന്‍ ബാലകൃഷ്ണന്‍ നാദാപുരം നുക്ലിയസില്‍ പരിശോധന നടത്തുന്നു

നാദാപുരം: വന്ധ്യതനിവാരണ ക്ലിനിക്ക്,ഡോ.ബവിന്‍ ബാലകൃഷ്ണന്‍( MBBS,MD,DNB ) നാദാപുരം നുക്ലിയസില്‍ പരിശോധന നടത്തുന്നു. ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഡോക്ടറുടെ സേവനം ക്ലിനിക്കില്‍ ലഭ്യമായിരിക്കും. ബുക്കിംഗ് നമ്പര്‍: 0496 2550 354 ,8589 050 354 The post വന്ധ്യത നിവാരണ ക്ലിനിക്ക്; ഡോ.ബവിന്‍ ബാലകൃഷ്ണന്‍ നാദാപുരം നുക്ലിയസില്‍ പരിശോധന നടത്തുന്നു first appeared on nadapuramnews.Read More »

തൂണേരിയിലെ കവർച്ച; വീടിനകത്ത് ഉപേക്ഷിച്ച വസ്ത്രം പരിശോധനക്കയച്ചു

നാദാപുരം: തൂണേരിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണവും 5000 രൂപയും മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വേറ്റുമ്മലിൽ സംസ്ഥാന പാതയ്ക്ക് സമീപത്തെ പ്രവാസി കാട്ടിൽ യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസഫിന്റെ ഭാര്യയും മകന്റെ ഭാര്യയും ഞായറാഴ്ച വൈകിട്ട് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിനുപോയ സമയത്താണ് കവർച്ച. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിന്റെ ഗ്രിൽസ് പൊളിച്ച നിലയിലായിരുന്നു. മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ്‌ വീടിനകത്തെ അലമാരയിൽ സൂക...Read More »

കോവിഡ് ടെസ്റ്റ് ചാർജ്; ലൈഫ് ലാബിൻ്റെ വിശദീകരണം

നാദാപുരം: കോവിഡ് പിശോധനക്ക് തുക ഈടാക്കിയതുമായി ബന്ധപ്പെട്ട് വിവാദ ഉയരുകയും ഇന്നലെ ഒറ്റയാൾ സമരം നടക്കുകയും ചെയ്ത പശ്ച്ചാത്തലത്തിൽ വിശദീകരണവുമായി നാദാപുരത്തെ ലൈഫ് ലാബ് അധികൃതർ രംഗത്തെത്തി. നിലവിൽ 2100 രൂപയുണ്ടായിരുന്ന ആർ ടി പി സി ആർ ടെസ്റ്റ് സർക്കാർ പ്രത്യേക ഉത്തരവ് പ്രകാരം ജനുവരി രണ്ടാം തിയതി മുതൽ 1500 രൂപയാക്കി നിശ്ചയിച്ചു. അതുപ്രകാരം 1500 രൂപ നിരക്കിൽ ഈടാക്കി വരവെ ജനുവരി 15ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം ആ നിരക്ക് […] The post കോവിഡ് ടെസ്റ്റ് ചാർജ്; ലൈഫ് ലാബിൻ്റെ വിശദീക...Read More »


ഇടതുപക്ഷം ജീവനക്കാരെ ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് അപഹാസ്യം : യൂത്ത് ലീഗ്

തൂണേരി : ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലില്ലാത്തവിധം തോൽവി ഏറ്റ് വാങ്ങിയ തൂണേരിയിലേ ഇടത്പക്ഷം ഭരണസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് അപഹസ്യകരമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പട്ട് പഞ്ചായത്തിന്റെയും ഭരണസമിതിയുടേയും തീരുമാനങ്ങളെ അട്ടിമറിക്കാനും തൊഴിലാളികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്താനും മന:പ്പൂർവ്വം കള്ളപ്രചാരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കമ്മിറ്റി പ്രസ്താവിച്ചു. തൊഴ...Read More »

ഹരിത ഓഫീസ് നേട്ടം കൈവരിച്ച് തൂണേരി ഗ്രാമപഞ്ചായത്ത്

തൂണേരി : ഹരിതകേരളം മിഷന്‍റെ ഭാഗമായുള്ള ഹരിത ഓഫീസ് നേട്ടം കൈവരിച്ച് തൂണേരി ഗ്രാമപഞ്ചായത്ത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന ഓഫീസുകളെയാണ് ഇത്തരത്തില്‍ ഹരിത ഓഫീസുകളായി തിരഞ്ഞെടുത്തത്. പഞ്ചായത്ത് ഓഫീസ് കൂടാതെ പതിനൊന്ന് ഘടകസ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. തൂണേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്രം പ്രസിഡണ്ട് പി.ഷാഹിന കൈമാറി. കൂടാതെ ക്ലീന്‍ കേരളയുടെ ഭാഗമായി നടന്ന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പദ്ധതിയുടെ ഫണ്ട് ഹരിത കര്‍മ്മ സേന പ്രസിഡണ്ട്, സെക്രട്ടറി എ...Read More »

തൂണേരി പഞ്ചായത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും

തൂണേരി: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ.എം നാദാപുരം ഏരിയ കമ്മിറ്റി അംഗം സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ തൂണേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ തൊഴിലുറപ്പ് മാറ്റിനെതിരെ അവിടുത്തെ വാർഡ് മെമ്പറും,ലീഗ് കാരനുമായ കുഞ്ഞമ്മദ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സമരം. വാർഡ് മെമ്പർ കുഞ്ഞമ്മദിന്റെ നേതൃത്വത്തിൽ മസ്ട്രോൾ അന്യായമായി...Read More »

ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാൻ ഇടയായത് ട്രൂവിഷന്‍ വാര്‍ത്തയെന്ന് സാമുഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥ

നാദാപുരം: ആ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കും മുമ്പേ മതിയായ പരിചരണം ലഭിക്കാൻ ട്രൂവിഷന്‍ നാദാപുരം ന്യൂസ് റിപ്പോർട്ട് സഹായിച്ചെന്ന് സാമുഹിക -ശിശു ക്ഷേമവകുപ്പ് ഉദ്യോഗസ്ഥ . കുട്ടിയുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഐസിഡിഎസ് സൂപ്പർവൈസറുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലും സർക്കാർ ഇടപെടൽ ശക്തമാക്കി. ഇന്നലെ രണ്ട് മണിക്കൂറോളം വളയം മഞ്ചാന്തറയിലെ വീട്ടിലെത്തി കുഞ്ഞിൻ്റെ അമ്മയുമായി ഉദ്യോഗസ്ഥർ സംസാരിച്ചു. അനാദാലയത്തിൽ വളർന്നഅമ്മയ്ക്ക് മാനസിക സമ്മർദ്ദം ഉള്ളതിനാൽ വിദഗ്തരുടെ കൗൺസലിംഗ് ആവശ്യമാ...Read More »

കോവിഡ് ടെസ്റ്റിന് കൊള്ള വില; നാദാപുരത്ത് ഒറ്റയാൾ സമരം

നാദാപുരം: ഗൾഫിലേക്ക് യാത്ര പോകുന്നവർ നിർബന്ധമായും നടത്തേണ്ട കോവിഡ് ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്നുവെന്നാരോപിച്ച് നാദാപുരത്ത് ഒറ്റയാൾ സമരം. അമിത ചാർജ് വാങ്ങിയ ലാബിനു മുന്നിലാണ് സമരം നടക്കുന്നത്. നാദാപുരത്ത് പ്രവാസികളിൽ നിന്ന് കോവിഡ് ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്നുവെന്നാരോപിച്ച് ഒറ്റയാൾ പ്രതിഷേധം തുടങ്ങി.നാദാപുരം താലൂക്കാശുപത്രിക്ക് എതിർവശത്തെ ലാബിനു മുന്നിലാണ് വാണിമേൽ സ്വദേശി പൊടിപ്പിൽ മുസ്സ പ്രതിഷേധിക്കുന്നത്. സർക്കാർ അനുവദിച്ച ഫീസ് 1500 രൂപയാണെന്നും ലാബു 2100 രൂപ ഈടാക്കിയെന്നാരോപിച്ചാണ് ...Read More »

ഹരിതകേരളം മിഷൻ പുരസ്ക്കാരം വളയം പഞ്ചായത്ത് ഏറ്റുവാങ്ങി

വളയം: ഹരിതകേരളം മിഷൻ – ശുചിത്വ മാലിന്യ സംസ്കരണ ദൗത്യത്തിൻ്റെ ഭാഗമായി ഹരിത കേരള മിഷനും സംസ്ഥാന സർക്കാരും ഏർപ്പെടുത്തിയ അവാർഡ് വളയത്തിന് എ ഗ്രേഡും, തൊണ്ണൂറ്റിഒൻപത് മാർക്കും ലഭിച്ച വളയം ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം ഇകെ വിജയൻ എം എൽ എ യിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് ഏറ്റുവാങ്ങി. വൈസ് പ്രസി: നിഷ പി ടി, എം കെ അശോകൻ, എം സുമതി വി പി ശശിധരൻ, കെ കെ ബിജീഷ്, […] The post ഹരിതകേരളം മിഷൻ പുരസ്ക്കാരം വളയം പഞ്ചായത്ത് ഏറ്റുവാങ്ങി first appeared on nadapuramnews.Read More »

കുടുംബത്തിന് വെളിച്ചവുമായി നാദാപുരം ഐ എച്ച് ആർ ഡി കോളജ്

നാദാപുരം :വീട് നിർമാണം പൂർത്തിയാവാത്തതിനെ തുടർന്ന് വൈദ്യതി ലഭിക്കാത്ത നിർധന കുടുംബത്തിന് നാദാപുരം ഐ എച് ആർ ഡി കോളജ് എൻ എസ് എസ് യൂണിറ്റ് സോളാർ പാനൽ സ്ഥാപിച്ച് നൽകി. വളയം ഗ്രാമപഞ്ചായത്തിലെ അച്ചം വീട് പ്രദേശത്തുള്ള കുടുംബത്തിനാണ് എൻ എസ് എസ് യൂണിറ്റ് സൗരോർജ പാനൽ വഴി വൈദ്യതി ലഭ്യമാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന, അച്ഛനും അമ്മയും വിദ്യാർത്ഥിയായ മകളും അടങ്ങുന്ന കുടുംബത്തിന്റെ വീട് നിർമാണ പ്രവൃത്തി പാതിവഴിയിലാണ്. സംസ്ഥാന വ്യാപകമായി ഐ എച് […] The post കുടുംബത്തിന് വെളിച്ചവുമായി നാദാപു...Read More »

More News in nadapuram