Categories
headlines

വാളയാര്‍ സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം; പേരാമ്പ്ര പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നീതി ചതുരം

പേരാമ്പ്ര (2020 Oct 26): വാളയാര്‍ പീഡനത്തിരയായി കൊലചെയ്യപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും, വാളയാറിലെ സഹോദരിമാരുടെ മാതാപിതാക്കള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യുത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര പൊലീസ് സ്റ്റേഷന് മുന്‍പില്‍ നീതി ചതുരം സംഘടിപ്പിച്ചു.


വാളയാര്‍ കേസ് ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്വേഷണം അട്ടിമറിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും യുത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ജില്ലാ സെക്രട്ടറി അര്‍ജ്ജുന്‍ കട്ടയാട്ട്, കിഷോര്‍കാന്ത് മുയിപ്പോത്ത്, മുആദ് നരിനട, നജീബ് ചെറുവണ്ണൂര്‍, ആദില്‍ മുണ്ടിയത്ത് എന്നിവര്‍ സംസാരിച്ചു.


The Youth Congress Perambra Constituency Committee organized a Justice Square in front of the Perambra Police Station to protest against the government’s denial of justice to the sisters killed in the Valayar massacre and to declare solidarity with the Satyagraha movement of the sisters’ parents in Valayar.

The Youth Congress demanded that a judicial inquiry be declared into the Walayar case and that action be taken against the police officers who sabotaged the investigation. Youth Congress Perambra constituency president S.K. Sunand presided over the function.


KSU District Vice President VT Suraj, District Secretary Arjun Kattayattu, Kishorkant Muippoth, Muad Narinada, Najeeb Cheruvannoor and Adil Mundiyath spoke on the occasion.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS