Categories
headlines

മുതുകാട് നിന്ന് 40 ലിറ്റര്‍ നാടന്‍ വാഷ് പിടിച്ചെടുത്തു

പേരാമ്പ്ര : മുതുകാട് ചെക്കോട്ടക്കൊല്ലിയിലെ പീരാക്കുന്നില്‍ നിന്ന് 40 ലിറ്റര്‍ നാടന്‍ വാഷ് പിടിച്ചെടുത്തു.


പെരുവണ്ണാമൂഴി പൊലീസാണ് നാടന്‍ വാഷ് പിടിച്ചെടുത്തത്. പെട്രോളിങിനിടയില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് റബര്‍ തോട്ടത്തില്‍ രണ്ട് ക്യാനില്‍ സൂക്ഷിച്ചിരുന്ന നാടന്‍ വാഷ് കണ്ടെത്തിയത്.

വാഷ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി.


ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് അനൂപ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിന് എസ്‌ഐ പി.വി പ്രശോഭ്, എഎസ്‌ഐ പി.കെ ബാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീവാസ്, അശ്വിന്‍, അഭിജിത്ത്, ഹോംഗാര്‍ഡ്‌ കെ.കെ മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP