പേരാമ്പ്ര : സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടി കോഴിക്കോടിന്റെ അഭിമാനമായ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിനി എം. സുജാത.
ബംഗലുരുവില്‍ നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസില്‍ നാല് സ്വര്‍ണ്ണവും കോഴിക്കോട് നടന്ന അത്ലറ്റിക് അസോസിയേഷന് സ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണ്ണവുമാണ് അധ്യാപികയായ സുജാത കരസ്ഥമാക്കിയത്.
ബംഗലുരുവില്‍ പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസില്‍ വോളിബോള്‍, ഹൈജംപ്, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ എന്നിവയിലാണ് സംസ്ഥാനത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയത്.
തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന അത്ലറ്റിക് അസോസിയേഷന് സ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റില്‍ ഹൈജംപ്, ഷോട്ട് പുട്ട് എന്നീ മത്സരങ്ങളിലും സ്വര്‍ണ്ണം നേടി.
അടുത്തടുത്ത ദിവസങ്ങളിലായി ആറ് സ്വര്‍ണ്ണമാണ് ഇവര്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നാഷണല്‍ സിവില്‍ സര്‍വ്വീസസ് മിറ്റില്‍ പങ്കെടുത്ത് ഷോട്ട് പുട്ടില്‍ സ്വര്‍ണ്ണവും ലോംഗ് ജംപില്‍ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
കോറോണ മഹാമാരിക്ക് മുമ്പ് ചൈനയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുത്ത് രാജ്യത്തിനായി സ്വര്‍ണ്ണം നേടി ഭാരതത്തിന്റെ ആകെ പ്രശംസ നേടി ഈ പേരാമ്പ്രക്കാരി.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന ആരംഭിക്കുന്ന നാഷണല്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ പങ്കെടുക്കാനായുള്ള തെയ്യാറെടുപ്പിലാണ് വട്ടോളി ഗവ. എംയുപി സ്ക്കൂളിലെ കായിക അധ്യാപിക കൂടിയായ സുജാത.
മെയ് 28,29 തിയ്യതികളില്‍ പാലയില്‍ വെച്ചു നടക്കുന്ന സ്റ്റേറ്റ് മീറ്റില്‍ അത്ലറ്റിക്കിലും വോളീബോളിലും മത്സരത്തിന് ഇറങ്ങുന്നുണ്ട്.
ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിലും സ്വര്‍ണ്ണം കൊയ്യാനാകുമെന്നുള്ള ആത്മ വിശ്വാസത്തിലാണ് ഈ അധ്യാപിക.
ഇനിയുള്ള മീറ്റുകളിലും സ്വര്‍ണ്ണം നേടി ഈ മാസം തന്നെ 15 ഓളം സ്വര്‍ണ്ണം കരസ്ഥമാക്കാനാവുമെന്ന് ഇവര്‍ കരുതുന്നു.
മെയ്മാസം സുജാതയുടെ സുവര്ണ്ണമാസമായി മാറട്ടെ. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്ക്കൂള് റിട്ട അധ്യാപകന് മരുതോളി നാരായണന് കിടാവിന്റെയും തിയ്യത്തി വയലില്‍ പാര്‍വ്വതി അമ്മയുടെ മകളാണ് സുജാത.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. അരവിന്ദാക്ഷന് സഹോദരനാണ്. സഹോദരി ഗീത മുചുകുന്ന്.
Kozhikode's Pride Perambra's own Sujatha won half a dozen gold medals