മേപ്പയൂര്‍. അരിക്കുളം കണ്ണമ്പത്ത് അങ്കണവാടിയില്‍ നാല്പത് വര്‍ഷത്തിലധികമായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന വര്‍ക്കര്‍ പി. ശാന്തയ്ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്കി.
നാട്ടുകാരുടെ ഉപഹാരം പി. ശാന്ത ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. അമ്മത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം രജില ഐസിഡിഎസ് ജില്ലാ ഓഫിസര്‍ അഷറഫ് കാവില്‍, ഐസിഡിഎസ് ഓഫിസര്‍ അംബികാ കുമാരി, പി.കെ.കെ. ബാബു, ടി. സുരേന്ദ്രന്, ഇ.രാജന്, പ്രദീപ് കണ്ണമ്പത്ത്, പി.ഷാജി, വി.പി. രാമന്‍കുട്ടി, സി.കെ. വിജയന് എന്നിവര്‍സംസാരിച്ചു.
After forty years P.A.Shantha retire her service,