കുറ്റ്യാടി : തകര്‍ന്നിരിക്കുന്ന വേളം പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പള്ളിയത്ത് പെരുവയല്‍ റോഡ് ഗതാഗതയോഗ്യമാകാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കുണ്ടുംകുഴിയും വെള്ളകെട്ടും കാരണം റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിട്ട് മാസങ്ങളോളമായി വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും കേരള കോണ്‍ഗ്രസ്(ജെ) ജില്ല ജനറല്‍ സെക്രട്ടറി യൂസഫ് പള്ളിയത്ത്.
ചെറുവണ്ണൂര്‍, ആയഞ്ചേരി, ചങ്ങരോത്ത്, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളും ആവള, ആയഞ്ചേരി, വേളം ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും ആവള പിഎച്ച്സി, വേളം സിഎച്ച്സി, കാഞ്ഞിരാട്ട് തറ സിഎച്ച്സി യില്‍ ഉള്‍പ്പെടെ പോകുന്ന രോഗികളും പഞ്ചായത്തിലെ പ്രധാന ടൗണായ പള്ളിയാത്തേക്കും പ്രമുഖ അഗ്രിപാര്ക്കായ എം എം അഗ്രിപാര്ക്കിലേക്കും ഉള്‍പ്പടെ ദിവസേന നൂറുകണക്കിന് ആളുകള്‍ ദിവസേന യാത്ര ചെയുന്ന ഇ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ഇതിന് വേണ്ട പരിഹാരം ഉടന്‍ കാണണമെന്നും കേരള കോണ്‍ഗ്രസ്(ജെ) ജില്ല ജനറല്‍ സെക്രട്ടറി യൂസഫ് പള്ളിയത്ത് ആവശ്യപ്പെട്ടു.
Yusuf Palliyam should take steps to make the Peruvayal road passable