പാലേരി: വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്മെന്റ് എല്‍പി സ്കൂള്‍ അമ്മ ലൈബ്രറി ഒരുക്കി.
കൊച്ചുകഥകളിലൂടെ പുത്തനുണര്‍വും ഉന്മേഷവും പകര്‍ന്നുകൊടുത്ത് പ്രശസ്ത കവയത്രി കെ.പി. സീന അമ്മ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.വി അശോകന് അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് എന്‍.കെ. ദീപേഷ്, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനധ്യാപകന് കെ.സി വിജയന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.രാജന് നന്ദിയും പറഞ്ഞു.
Amma Library Prepared Vadakkumpad Government LP School