അനീതിക്കെതിരെയുള്ള ജിഹ്വകളായി ജേര്‍ണലിസ്റ്റുകളുടെ വാക്കും, നാക്കും മാറണം ; അഹമ്മദ് ദേവര്‍ കോവില്‍

അനീതിക്കെതിരെയുള്ള ജിഹ്വകളായി ജേര്‍ണലിസ്റ്റുകളുടെ വാക്കും, നാക്കും മാറണം ; അഹമ്മദ് ദേവര്‍ കോവില്‍
Aug 15, 2022 10:51 AM | By JINCY SREEJITH

 പാലേരി: കുറ്റ്യാടി-പാലേരിയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ പ്രവര്‍ത്തന സജ്ജമായ മാസ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ജേര്‍ണലിസം കോഴ്‌സിന്റെ പഠന വേദിയായ മീഡിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന തുറമുഖ - മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവിലാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.


വര്‍ത്തമാന കാലത്ത് ജനാധിപത്യവും, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും വലിയ പ്രതിസന്ധികളും, ഭീഷണികളും നേരിടുന്ന സാഹചര്യത്തില്‍ സത്യാന്വേഷണത്തിനും, ധര്‍മ്മ - നീതിക്കും വേണ്ടിയുള്ള അന്വേഷകരായി ജേര്‍ണലിസ്റ്റുകള്‍ മാറണമെന്നും ; അധര്‍മ്മത്തിനും, അനീതിക്കുമെതിരെയുള്ള ജിഹ്വകളായി ജേര്‍ണലിസ്റ്റ് വിദ്യാര്‍ഥികളുടെ വാക്കും, നാക്കും, ഗവേഷണ ചിന്തയും മാറണമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ടി. ശാക്കിര്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സലന്‍സ് അവാര്‍ഡ് നേടിയ പ്രതിഭകള്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനദാനം നിര്‍വഹിച്ചു. മാനേജിങ്ങ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി എം.എം. ജാഫര്‍ മന്ത്രിക്ക് കൈമാറി.


മാനേജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റസാഖ് പാലേരി, ബ്ലോക് പഞ്ചായത്തംഗം കെ.കെ. വിനോദന്‍ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. റീന , പഞ്ചായത്തംഗം അബ്ദുല്ല സല്‍മാന്‍ , പി.എസ്. പ്രവീണ്‍ കുമാര്‍, എസ്.പി. കുഞ്ഞഹമ്മദ്, പി.ടി. വിജയന്‍, ഒ.ടി. രാജന്‍ , പി.ടി. സുരേന്ദ്രന്‍ , ടി.ടി. കുഞ്ഞഹമ്മദ്, കിഴക്കയില്‍ ബാലന്‍, എം.കെ. ഖാസിം, എ.പി. മുഹമ്മദ്, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ. ഹാരിസ്, കെ.എസ്. കബീര്‍, കുല്ലിയത്തുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് അന്‍വര്‍ , കോളേജ് മാനേജ്‌മെന്റ് കമ്മറ്റി ഗള്‍ഫ് പ്രതിനിധികള്‍ അബ്ദുല്‍ ഹമീദ്, നവാസ് വടക്കേയില്‍, അഡ്വ : എന്‍. ഷഫീഖ്, ഐഡിയല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ: പി.എം. ജവഹര്‍ലാല്‍, സ്റ്റാഫ് സെക്രട്ടറി കെ.പി. അരുണ്‍, വിദ്യാര്‍ഥി പ്രതിനിധി അദീല എന്നിവര്‍ സംസാരിച്ചു.


ഐഡിയല്‍ കോളേജിന്റെ മ്യൂസിക് ക്വയര്‍ പ്രാര്‍ഥനാ ഗാനമാലപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ നസീം അടുക്കത്ത് , അധ്യാപകരായ നസീഫ് അലി, എ. നിസാം, അമൃത, എന്‍.ആര്‍. സബീന, മുഹമ്മദ് സിറാജ്, ടി.പി. അന്‍സാര്‍, എം.എം. സല്‍മ , മൊയ്തു, രേഷ്മ, പി.പി. ലിജി, പി. ഷബ്‌ന , സുബൈര്‍, വിദ്യാര്‍ഥികളായ ദില്‍ഷന്‍ ജമാല്‍, മുഹമ്മദ് സഫ്വാന്‍, ഹനീന റഹ്മാന്‍, മനാല്‍, ഷാനില്‍, ദുര്‍റ എന്നിവര്‍ നേതൃത്വം നല്‍കി.

Journalists' words and tongues should become tongues against injustice; Ahmed Dewar Kovil

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories