ചെറുവണ്ണൂർ : 2022-2023 വർഷത്തിലെ നീർത്തടാധിഷ്ഠിതമായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ശില്പശാല ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി. ഷിജിത്തിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ കെ. സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. പ്രവിത, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ കെ.പി. ബിജു, വാർഡ് അംഗങ്ങളായ എ.കെ. ഉമ്മർ, എൻ.ആർ. രാഘവൻ, ഇ.കെ. സുബൈദ, കെ.എം. ബിജിഷ, കൃഷി ഓഫീസർ ഷബീർ അഹമ്മദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ഇറിഗേഷൻ എഇ രാജീവൻ, ജോയിൻ്റ് ബിഡിഒ ശൈലേഷ്, ബ്ലോക്ക് എഇ അനുശ്രീ എന്നിവർ ക്ലാസ് എടുത്തു, ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ പി. മോനിഷ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി സി.കെ. റഫീഖ് നന്ദിയും പറഞ്ഞു.
Cheruvannur gram panchayat conducted a workshop on employment guarantee scheme