ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റം- മന്ത്രി ജെ.ചിഞ്ചുറാണി

ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റം- മന്ത്രി ജെ.ചിഞ്ചുറാണി
Nov 27, 2022 04:23 PM | By NIKHIL VAKAYAD

പേരാമ്പ്ര : ക്ഷീരോൽപ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. കാലിതീറ്റക്ക് ഗുണനിലവാരം ഉറപ്പിക്കുന്നതിനായി ബില്ല് കൊണ്ടുവരുന്നത് പരിഗണനയിലാണ്.

കർഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഏറ്റവും നല്ല കാലിതീറ്റകൾ കേരളത്തിലെ ക്ഷീര കർഷകർക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീറ്റപുൽ, ചോളം എന്നിവയുടെ കൃഷി വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം.

കന്നുകാലികൾക്ക് വെറ്റിനറി വിഭാഗത്തിന്റെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി എല്ലാ ബ്ലോക്കിലും വാഹനം നൽകും. തിരുവനന്തപുരത്തുള്ള കോൾ സെന്റർ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവർത്തനങ്ങൾ.

പദ്ധതി പ്രാവർത്തികമാകുന്നതോടെ നാലക്ക നമ്പറിലേക്ക് വിളിച്ചാൽ കേരളത്തിലെ എല്ലാ ക്ഷീര കർഷകർക്കും വെറ്റിനറി വിഭാഗത്തിന്റെ സേവനം ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 29 വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീര കർഷകർക്ക് ബാക്കിയുള്ള ഇൻസെന്റീവ് തുക ഉടൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര സംഗമം സംഘടിപ്പിച്ചത്.

കുറ്റിവയൽ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്ന സംഗമത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കേരള ഫീഡ്സ്, മിൽമ, ബ്ലോക്കിലെ ക്ഷീര സംഘങ്ങൾ, ആത്മ, മറ്റു സഹകരണ സ്ഥാപനങ്ങൾ, എഫ്.ഐ.ബി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ അഡ്വ. കെ.എം. സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു.

പരിപാടിയോട് അനുബന്ധിച്ച് നടന്ന കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു.

ക്ഷീര മേഖലയിലെ പുരോഗതിയും അറിവുകളും പകർന്നു നൽകുന്ന ക്ഷീര വികസന സെമിനാറുകൾ, പ്രദർശനം, ഡയറി ക്വിസ്, സമ്മാന ദാനം എന്നിവയും നടന്നു. പാൽ ഗുണ നിലവാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പന്തലായനി ക്ഷീര വികസന ഓഫീസർ പി.സജിത, ലാഭകരമായ പശുവളർത്തൽ എന്ന വിഷയത്തിൽ റിട്ട. ജില്ലാ വെറ്റിനറി ഓഫീസർ ജോൺ കട്ടക്കയം എന്നിവർ ക്ലാസെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. രജിത, കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ഷീബ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ക്ഷീര സംഘം പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Kerala is making great progress in the dairy sector - Minister J. Chinchurani

Next TV

Related Stories
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

Jan 29, 2023 03:33 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?...

Read More >>
മുയിപ്പോത്ത് ചാത്തോത്ത്  മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

Jan 29, 2023 03:17 PM

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം...

Read More >>
കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

Jan 29, 2023 08:38 AM

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെ കല്ലോട്, മുള്ളൻകുന്ന് പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ...

Read More >>
ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

Jan 28, 2023 11:24 PM

ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

കൊച്ചി മുസിരിസ് ബിനാലെയുടെ പെരുമായുമായി പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 - 800 വിമാനത്തിന്റെ വാലറ്റത്ത് നല്കിയിരിക്കുന്നത് സ്മിതയുടെ...

Read More >>
പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

Jan 28, 2023 10:19 PM

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തു പേര്‍ക്ക്‌ പരിക്ക്...

Read More >>
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Jan 28, 2023 07:58 PM

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു...

Read More >>