പേരാമ്പ്ര: കായണ്ണ മാട്ടനോട് എയുപി സ്കൂൾ മാതൃഭൂമി സീഡ് യൂണിറ്റ് അംഗങ്ങൾക്ക് ബോധവൽകരണ ക്ലാസ് നൽകി.
പേരാമ്പ്ര ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിൽ പഠനാനുബന്ധ പ്രവർത്തനത്തിന്റെ ഭാഗമായി സന്ദർശനം നടത്തിയ സീഡ് യുണിറ്റംഗങ്ങൾക്ക് പ്രാഥമിക അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസ്സും ഡമോൺസ്ട്രേഷനും നടത്തി.
സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അസി. സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമൻ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി.കെ. നൗഷാദ് എന്നിവർ ക്ലാസ്സെടുത്തു.
AUP School Mathrubhumi gave an awareness class to the members of the Seed Unit at Kayanna Matan.