രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലി

രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലി
Nov 27, 2022 06:41 PM | By JINCY SREEJITH

കോഴിക്കോട്: പിറന്ന നാടിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ധീരയോധാക്കളുടെ ജ്വലിക്കുന്ന ഓര്‍മ്മയ്ക്കുമുന്നില്‍ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ മുബൈ ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കി.

കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ ഭീകരര്‍ക്ക് എതിരെ പോരാടി രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച കോഴിക്കോട് സ്വദേശി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അശോകചക്ര ഉള്‍പ്പെടെയുള്ള ധീര സൈനികരുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയും ദീപം തെളിയിച്ചു ശ്രദ്ധാഞ്ജലി നല്‍കി.


കാലിക്കറ്റ് ഡിഫെന്‍സ് പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും പൊതു ജനങ്ങളും ഉള്‍പ്പെടെ ഇരുന്നൂറില്‍ അധികം ആളുകള്‍ ഭീകരതക്ക് എതിരെ സത്യപ്രതിജ്ഞ എടുക്കുകയും പദയാത്ര നടത്തുകയും ചെയ്തു.

തുടര്‍ന്ന് വൈദ്യൂതാഘാതം ഏറ്റ അതിഥി തൊഴിലാളിയെ അവസരോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച കാലിക്കറ്റ് ഡിഫെന്‍സ് അംഗം രമില്‍ കൊളത്തൂരിനെ ചടങ്ങില്‍ വെച്ച് സ്ഥലം എസ്‌ഐ പൊന്നാട അണിയിച്ചും ഉപഹാരം കൈമാറിയും ആദരിക്കുകയും ചെയ്തു.

കാലിക്കറ്റ് ഡിഫെന്‍സ് വൈസ് പ്രസിഡന്റ് സുധീഷ് മൊകവൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീനിവാസന്‍ പൊക്കുന്നു, മുഹമ്മദ് ഷിബി, രമില്‍ കൊളത്തൂര്‍, അഥിന മനോജ്, കെ.കെ. മധു, രജീഷ് പുത്തഞ്ചേരി, സീന ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

കാലിക്കറ്റ് ഡിഫെന്‍സ് ഖജാന്‍ജി സരീഷ് ചേവായൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ഗിരീഷ് കക്കോടി നന്ദിയും പറഞ്ഞു.

Calicut Defense Trust & CARE Remembrance of Mumbai Terror Attack Tribute to the brave soldiers who sacrificed their lives for the country

Next TV

Related Stories
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

Jan 29, 2023 03:33 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?...

Read More >>
മുയിപ്പോത്ത് ചാത്തോത്ത്  മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

Jan 29, 2023 03:17 PM

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം...

Read More >>
കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

Jan 29, 2023 08:38 AM

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെ കല്ലോട്, മുള്ളൻകുന്ന് പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ...

Read More >>
ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

Jan 28, 2023 11:24 PM

ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

കൊച്ചി മുസിരിസ് ബിനാലെയുടെ പെരുമായുമായി പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 - 800 വിമാനത്തിന്റെ വാലറ്റത്ത് നല്കിയിരിക്കുന്നത് സ്മിതയുടെ...

Read More >>
പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

Jan 28, 2023 10:19 PM

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തു പേര്‍ക്ക്‌ പരിക്ക്...

Read More >>
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Jan 28, 2023 07:58 PM

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു...

Read More >>