പേരാമ്പ്ര : മുന്‍ എംഎല്‍എ, പരേതനായ പള്ളിയില്‍ കുഞ്ഞിരാമ കിടാവിന്റെയും പരേതയായ ചെറുവത്ത് ചെറുവട്ടാട്ട് മീനാക്ഷിക്കുട്ടി അമ്മയുടെയും മകനും പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റുമായ കൂത്താളി കരുവോത്ത് സി.സി. വേണുഗോപാലന്‍ നമ്പ്യാര്‍ (78)അന്തരിച്ചു.
ഭാര്യ: രഞ്ജിനി ആയില്യത്ത് (കണ്ണൂര്‍ ). മക്കള്‍: വരുണ്‍ വി. ഗോപാല്‍ (ലോഞ്ച് മാനേജര്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്), വീണ വി. ഗോപാല്‍.
മരുമക്കള്‍:ശരണ്യ വരുണ്‍ (വയനാട് ), ചാലേരി ഉണ്ണികൃഷ്ണന്‍ (ദുബായ്).
സഹോദരങ്ങള്‍: സി. ഹരി (റിട്ട. മാതൃഭൂമി), സി. പ്രേമന്‍, സി.സി. ഭാഗ്യലക്ഷ്മി, പരേതയായ സി.സി. ശ്രീകുമാരി അമ്മ.
Koothali Karuvoth C.C. Venugopalan Nambiar passed away