പേരാമ്പ്ര : നവംബർ മാസത്തെ റേഷൻ വിഹിതം ഡിസംബർ മൂന്ന് വരെ റേഷൻ കടകളിൽ നിന്ന് ലഭിക്കുമെന്ന് സിവിൽ സപ്ലെ ഓഫീസർ അറിയിച്ചു.
സെർവർ തകരാറിനെ തുടർന്ന് ഈ-പോസ് മെഷീന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇത് കാരണം പലർക്കും മാസാവസാനത്തിൽ റേഷൻ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഇപോസ് മെഷീൻ തകരാൻ പ്രശ്നം പരിഹരിക്കാനും റേഷൻ വിതരണം സുഗമമാക്കാനും വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ റേഷൻ കടകളുടെ പുതിയ സമയക്രമം ജില്ലയിൽ നടപ്പിലാക്കിയിരുന്നു.
This month's ration will be available till December 3