പേരാമ്പ്ര : എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖലാ സര്‍ഗ്ഗലയം വിദ്യാര്‍ത്ഥികളുടെ കലാ മത്സരം സംഘടിപ്പിച്ചു.
എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സയില്‍ വെച്ച് നടത്തിയ പരിപാടി സയ്യിദ് സനാഉല്ല തങ്ങള്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് ടി.കെ.കുഞ്ഞമ്മത് ഫൈസി അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര മേഖലയിലെ 4 പഞ്ചായത്തുകളിലായി 25 ശാഖകളിലെയും സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍സീനിയര്‍ വിഭാഗങ്ങളിലായി 200 ഓളം വിദ്യാര്‍ത്ഥികളാണ് കലാമത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.
മലായാള പ്രസംഗം, ഖുര്‍ആന്‍ പാരായണം, ബാങ്ക് വിളി, മാപ്പിളപ്പാട്ട്, മദ്ഹുന്നബി, ക്വിസ്സ്, സംഘഗാനം, ഭക്തി ഗാനം, അനൗണ്‍സ്മെന്റ്, വാര്‍ത്താവായന, കഥാകഥനം, അറബിഗാനം, വാട്ടര്‍ കളറിംഗ്, പദപയറ്റ്, പെന്‍സില്‍ ഡ്രോയിംഗ്, ന്യൂസ്മേക്കിംഗ്, മലയാള പ്രബന്ധം, സംഘടനാ ഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഫീര്‍ അശ്അരി, മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്ലത്തീഫ്, ട്രഷറര്‍ മേപ്പള്ളി അബ്ദുല്ല, കമ്മിറ്റി അംഗം കെ.എം. റഫീഖ് റഹ്മാനി, സദര്‍ മുഅല്ലിം മുഹ് യിദ്ദീന്‍ ലത്വീഫി, എസ്കെഎസ്എസ്എഫ് മേഖലാ വൈസ് പ്രസിഡണ്ട് നബീല്‍ കുട്ടോത്ത്,
കമ്മിറ്റി അംഗങ്ങളായ എം.എം.ആസിഫ്, കെ.സി. ഷഫീര്‍, ക്ലസ്റ്റര്‍ പ്രസിഡണ്ട് സി.സി.അഫ്സല്, ശാഖാ പ്രസിഡണ്ട് കെ. ഷംസീര്‍, ട്രഷറര്‍ എ.കെ.ഹാഫിസ്, കെ.എം.അര്‍ഷാദ്, മുഹമ്മദ് മാക്കണ്ടാരി എന്നിവര്‍ സംസാരിച്ചു.
എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖലാ സര്ഗ്ഗാലയം സെക്രട്ടറി വി.കെ.അബ്ദുല്‍ മുത്തലിബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖലാ ത്വലബാ സെക്രട്ടറി കെ.പി. ഫസ് ലുല് ആബിദ് നന്ദിയും പറഞ്ഞു.
SKSSF Perambra Regional Sargalayam organized students' art competition