നെൽവയൽ ഉടമസ്ഥർക്ക് റോയൽറ്റി ആനുകൂല്യം

നെൽവയൽ ഉടമസ്ഥർക്ക് റോയൽറ്റി ആനുകൂല്യം
Dec 14, 2022 07:30 PM | By NIKHIL VAKAYAD

ചെറുവണ്ണൂർ: നെൽവയല് ഉടമസ്ഥർക്ക് റോയൽറ്റി ആനുകൂല്ല്യ പദ്ധതിമായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ പരിധിയിലുള്ള നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്കാണ് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നത്. ചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.

നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയോഗമാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് സാധാരണ റോയൽറ്റി നൽകുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾക്കും, നെൽവയലുകളുടെ അടിസ്ഥാനസ്വഭാവ വ്യതിയാനം വരുത്താതെ ഹൃസ്യ കാല വിളകൾ കൃഷിചെയ്യുന്ന നില ഉടമകൾക്കും റോയൽറ്റിക്ക് അർഹതയുണ്ട്.

നെൽവയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ, പ്രസ്തുത ഭൂമി നെൽകൃഷിക്കായി സ്വന്തമായോ, മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന അടിസ്ഥാനത്തിലും റോയൽറ്റി അനുവദിക്കും. തുടർന്ന് പ്രസ്തുത ഭൂമി തുടർച്ചയായി മൂന്നു വർഷം ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലും റോയൽറ്റി ലഭ്യമാകും.

ഭൂമി തുടർച്ചയായി മൂന്ന് വർഷം തരിശായി കിടന്നാൽ റോയൽറ്റി ലഭിക്കില്ല. ഒരിക്കൽ ലഭിച്ചാൽ തുടർ വർഷവും ആനുകൂല്യം കിട്ടും.

റോയൽറ്റി ലഭ്യമാക്കാൻ നടപ്പ് സാമ്പത്തിക വർഷത്തെ നികുതി രസീത് അല്ലെകിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ ,ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, പാസ്സ്‌വേർഡ് ലഭിക്കുന്നതിലേക്കായി ഫോൺ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.

Royalty benefit to paddy field owners

Next TV

Related Stories
ചെറുക്കാട് കുറ്റിവയല്‍ പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാന്‍ ബ്രാഞ്ച് കനാല്‍ നീട്ടണം

Mar 24, 2023 09:31 PM

ചെറുക്കാട് കുറ്റിവയല്‍ പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാന്‍ ബ്രാഞ്ച് കനാല്‍ നീട്ടണം

ചെറുക്കാട് കുറ്റിവയല്‍ പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാന്‍ ബ്രാഞ്ച് കനാല്‍...

Read More >>
സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം

Mar 24, 2023 08:26 PM

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം...

Read More >>
പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും

Mar 24, 2023 07:52 PM

പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും

പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും...

Read More >>
ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു

Mar 24, 2023 05:27 PM

ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു

ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു...

Read More >>
കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം ചെയ്തു

Mar 24, 2023 03:51 PM

കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം ചെയ്തു

കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം...

Read More >>
ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31 ന്

Mar 24, 2023 03:18 PM

ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31 ന്

ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31...

Read More >>
Top Stories