പേരാമ്പ്ര: ക്രിസ്തുമസ് വെക്കേഷനിൽ കുട്ടികൾക്ക് സർഗ്ഗാത്മകതയുടെ നാരങ്ങമുട്ടായി നൽകാൻ ത്രിദിന സഹവാസ ക്യാമ്പുമായി ചെറുവണ്ണൂർ സബർമതി.
7 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് നാരങ്ങ മുട്ടായി എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഡിസംബർ 26,27, 28 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ കഥയും, പാട്ടും, നാടകവും, കരകൗശല നിർമ്മാണവും,സ്നേഹ സന്ദർശനങ്ങളും തുടങ്ങി നിരവധി പരിപാടികളാണ് ക്യാമ്പിൽ കുട്ടികൾക്കായി ഒരുക്കുന്നത്.
കുട്ടികളുടെ സഭാകമ്പം ഇല്ലാതാക്കാനും ആത്മവിശ്വാസം, ശ്രദ്ധ, ഭാവന, സഹവർത്തിത്വം എന്നിവ വളർത്താനും ക്യാമ്പ് സഹായിക്കുമെന്നും സംഘാടകർ ഉറപ്പ് നൽകുന്നു.
സിനിമാ നാടക അഭിനയ പരിശീലകരായ കെ.വി. വിജേഷ്, ബിപിൻദാസ് പരപ്പനങ്ങാടി, എ. അബൂബക്കർ, ശ്രീജിത്ത് കാഞ്ഞിലശ്ശേരി, പ്രദീപ് മുദ്ര, പ്രശസ്ത കരകൗശലവിദഗ്ദൻ അശോസമം, പാട്ടുകാരായ അജയ് ഗോപാൽ, അജയ് ജിഷ്ണു, ഹരിപ്രസാദ് മേപ്പയ്യൂർ തുടങ്ങി നിരവധി കലാ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കും.
രജിസ്ട്രേഷനായി ബന്ധപ്പെടുക: 7909225522
Sabarmati Cheruvannur with 'narangamuttai' for children