കൂത്താളി : കൂത്താളിയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാറച്ചാലില്‍ കോഴിയോടന്‍ കണ്ടിയില്‍ നവനീത് ആണ് മുങ്ങിമരിച്ചത്.
കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ് നവനീത്. പുറയന്‍ കോട് അമ്പലത്തിന് സമീപത്തെ പുഴയില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു.
ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. സമീപ വാസികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുറയന്‍ കോട് അമ്പലത്തിലെ ഭാഗവത സപ്താഹത്തിന് പങ്കെടുത്ത് മടങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്.
കോഴിയോടന്‍ കണ്ടിയില്‍ സുരേഷിന്റെ മകനാണ് നവനീത്.
Student drowned in Koothali