Categories
headlines

തോട്ടത്താം കണ്ടിയില്‍ വീടിന് നേരെ എറിഞ്ഞത് നാടന്‍ ബോംബ്

 

 

പേരാമ്പ്ര: പാലേരി തോട്ടത്താം കണ്ടി മുഞ്ഞോറേമ്മല്‍ എടത്തില്‍ സുബൈറിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു നാടന്‍ ബോംബെന്ന് പൊലീസിന്റെ നിഗമനം.


ഇന്ന് പുലര്‍ച്ചെ 3.50നും തുടര്‍ന്നും രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. വീടിന്റെ മുന്‍ വശത്തെ ചാരുപടിക്കും ഫില്ലറിനും കേടുപാട് സംഭവിച്ചു.

വിവരമറിഞ്ഞ ഉടനെ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.


പയ്യോളിയില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും പേരാമ്പ്രയില്‍ നിന്നെത്തിയ പൊലീസ് നായ ലക്കിയും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

ജൂലൈ 14ന് പുലര്‍ച്ചെ ഈ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിരുന്നു. ഇത്തരത്തില്‍ ഇടക്ക് ഇടക്ക് ഉണ്ടാവുന്ന ആക്രമണം വീട്ടുകാരെയും പ്രദേശത്തെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.


പ്രദേശത്ത് സമാധാന അന്തരിക്ഷം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.പി. ജാനു, ഇ.ടി. സതീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP