ആദിത്യയുടെ മരണം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം ആക്ഷന്‍ കമ്മിറ്റി

By | Wednesday July 17th, 2019

SHARE NEWS

പേരാമ്പ്ര: യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വാളൂര്‍ ആയോളി മോഹന്‍ദാസിന്റെ മകള്‍ ആദിത്യ (20)യെ ജൂണ്‍ 20നാണ് ഭര്‍തൃവീട്ടിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കളും തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃവീട്ടില്‍ യുവതി ക്രൂരമായ ശാരീരിക- മാനസിക പീഢനങ്ങള്‍ അനുഭവിച്ചതായും കാണിച്ച് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മരണം നടന്ന് ഒരു മാസമാകാറായിട്ടും പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാണ് ആരോപണം.

മോഹന്‍ദാസും ഭാര്യ ശാരദയും പറയുന്നത് മകളെ കൊല ചെയ്തതാണെന്നാണ്. മരിച്ച ദിവസം തങ്ങളുടെ വീട്ടില്‍ വന്ന് നാളെ രാവിലെ വരാമെന്ന് പറഞ്ഞ് പോയ ആദിത്യ സ്വയം മരിച്ചതല്ലെന്നും ഇരുവരും പറഞ്ഞു. കായണ്ണ നരയംകുളത്തെ ചാലില്‍ അശോകന്റെ മകന്‍ ദിപിനേഷാണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുമ്പ് ആദിത്യ ദിപിനേഷിനൊപ്പം പോയി വിവാഹം കഴിക്കുകയായിരുന്നു.

ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നതായി ഇവര്‍ ആരോപിച്ചു. പല ദിവസങ്ങളിലും മകളെ പട്ടിണിക്കിട്ടു. ഭര്‍തൃമാതാവ് പുറത്തു പോകുമ്പോള്‍ അടുക്കള പൂട്ടി പോകുന്നതുകൊണ്ട് ആദിത്യക്ക് പല ദിവസങ്ങളിലും മോഹന്‍ദാസ് ഭക്ഷണം കൊണ്ടക്കൊടുക്കാറെന്നും വീട്ടിലെ പീഡന വിവരം അയല്‍ക്കാരോടും കുടുംബശ്രീ പ്രവര്‍ത്തകരോടുമെല്ലാം ആദിത്യ പറഞ്ഞിരുന്നതായും ഇവര്‍ പറഞ്ഞു.

ഇവരുടെ ഇടപെടല്‍ ഉണ്ടായിട്ടും പീഡനം തുടര്‍ന്നു. പ്രദേശത്തെ മഹിള പ്രവര്‍ത്തകര്‍ ഭര്‍തൃവീട്ടുകാരുമായി വിഷയം സംസാരിച്ചപ്പോള്‍ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി കിട്ടണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വച്ചെതെന്നും, സ്ത്രീ ധനത്തിനായി ആദിത്യതെ നിരന്തരം പീഢിപ്പിച്ചിരുന്നതായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഈ കാര്യങ്ങളെല്ലാം പൊലീസിനെ ബോധിപ്പിച്ചിട്ടും കുറ്റവാളികള്‍ക്കെതിരെ നടപടി ഇല്ലെന്ന് ആക്ഷന്‍ കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികള്‍ക്കുവേണ്ടി ഉന്നതങ്ങളില്‍ നിന്ന് പൊലീസിന് ശക്തമായ സമ്മര്‍ദ്ദമുള്ളതായി സംശയിക്കുന്നതായും അവര്‍ ആരോപിച്ചു.

കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ മാതാപിതാക്കള്‍ക്ക് പുറമേ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുണ്ടോളി ചന്ദ്രന്‍, കണ്‍വീനര്‍ രാജേഷ് വയപ്പുറത്ത് താഴെ, ടി.കെ. പ്രസീത്, വി.ടി. ബാലന്‍, ഇ.കെ. ബാലന്‍, വി.എം. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read